ഗാന്ധിനഗർ: ഗുജറാത്തിൽ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. അഹമ്മദാബാദ് ,സൂററ്റ്,രാജ്‌കോട്ട്,വഡോദര,ഭാവ്‌നഗർ,ജാമ്‌നഗർ എന്നിവിടങ്ങളിലുള്ള 144 വാർഡുകളിലെ 576 സീറ്റുകളിൽ ഫെബ്രുവരി 21നാണ് വോട്ടെടുപ്പ് നടന്നത്. ഈ മുനിസിപ്പൽ കോർപ്പറേഷനുകൾ ഇപ്പോൾ ഭരിക്കുന്നത് ബിജെപിയാണ്. ഞായറാഴ്‌ച്ച നടന്ന വോട്ടെടുപ്പിൽ 46.08 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അഹമ്മദാബാദിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് (42.51). ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പടുത്തിയത് ജാമ്‌നഗറിലാണ്( 53.38). കൂടാതെ രാജ്കോട്ടിൽ 50.72 ശതമാനവും,വഡോദരയിൽ 47.84 ശതമാനവും വഡോദരയിൽ 47.84 ശതമാനം, സൂറത്തിൽ 47.14 ശതമാനം രേഖപ്പെടുത്തി. 1.14 കോടി വോട്ടർമാരിൽ 52.83 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 81 മുനിസിപ്പാലിറ്റികളിലേക്കും 31 ജില്ലാ പഞ്ചായത്തുകളിലേക്കും 231 താലൂക്ക് പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 28 ന് നടക്കും.