ഗാസിയാബാദ്: ഗതാഗതം തടസപ്പെടുത്തി റോഡിൽ നൃത്തം ചെയ്‌തയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹൈവേയിൽ കാർ പാർക്ക് ചെയ്‌ത് ഇറങ്ങിയ ശേഷം യുവാവും രണ്ട് യുവതികളും ചേർന്ന് റോഡിൽ ഡാൻസ് കളിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ കൗശാമ്പി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. യുവാവിനെ അറസ്റ്റ് ചെയ്യുകയും കാർ പിടിച്ചെടുക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.
ഡിസംബർ 10ന്, യുവാവും രണ്ട് യുവതികളും ചേർന്ന് പൊതുവഴി തടഞ്ഞ് എലിവേറ്റഡ് റോഡിൽ നൃത്തം ചെയ്യുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് കേസ് രജിസ്റ്റർ ചെയ്‌തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌തു. ഇയാളുടെ കാർ പിടിച്ചെടുക്കുകയും ചെയ്‌തു എന്ന് ഗാസിയാബാദ് പൊലീസ് ട്വീറ്റ് ചെയ്‌തു.
-
कल दि0 10.12.22 को सोशल मीडिया पर वायरल वीडियो जिसमे 1 युवक व 2 युवती अपनी कार से एलिवेटेड रोड पर सार्वजनिक मार्ग को अवरुद्व कर डांस कर रहे थे का संज्ञान लेते हुए थाना कौशांबी पर अभियोग पंजीकृत किया गया था, थाना कौशांबी पुलिस द्वारा युवक को गिरफ्तार कर उक्त कार को सीज किया गया है pic.twitter.com/6hohBJ4OoU
— GHAZIABAD POLICE (@ghaziabadpolice) December 11, 2022 " class="align-text-top noRightClick twitterSection" data="
">कल दि0 10.12.22 को सोशल मीडिया पर वायरल वीडियो जिसमे 1 युवक व 2 युवती अपनी कार से एलिवेटेड रोड पर सार्वजनिक मार्ग को अवरुद्व कर डांस कर रहे थे का संज्ञान लेते हुए थाना कौशांबी पर अभियोग पंजीकृत किया गया था, थाना कौशांबी पुलिस द्वारा युवक को गिरफ्तार कर उक्त कार को सीज किया गया है pic.twitter.com/6hohBJ4OoU
— GHAZIABAD POLICE (@ghaziabadpolice) December 11, 2022कल दि0 10.12.22 को सोशल मीडिया पर वायरल वीडियो जिसमे 1 युवक व 2 युवती अपनी कार से एलिवेटेड रोड पर सार्वजनिक मार्ग को अवरुद्व कर डांस कर रहे थे का संज्ञान लेते हुए थाना कौशांबी पर अभियोग पंजीकृत किया गया था, थाना कौशांबी पुलिस द्वारा युवक को गिरफ्तार कर उक्त कार को सीज किया गया है pic.twitter.com/6hohBJ4OoU
— GHAZIABAD POLICE (@ghaziabadpolice) December 11, 2022
എന്നാൽ, യുവാവിനെ മാത്രം അറസ്റ്റ് ചെയ്‌തത് എന്തുകൊണ്ടാണെന്നും യുവതികളെ പിടികൂടാത്തതിന് കാരണമെന്താണെന്നും ചോദിച്ചുകൊണ്ട് നിരവധി പേർ ഗാസിയാബാദ് പൊലീസിന്‍റെ ട്വീറ്റിന് താഴെ വിമർശനങ്ങൾ ഉന്നയിച്ചു.