ബെംഗളൂരു: സംസ്ഥാനത്ത് 5 പേരില്‍ കൊവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. മൈസൂരില്‍ 4 പേരിലും ബെംഗളൂരുവില്‍ ഒരാള്‍ക്കുമാണ് അപകടകാരിയായ വകഭേദം സ്ഥിരീകരിച്ചത്.
കര്‍ണാടകയില്‍ ആദ്യമായി ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത് ജൂണ്‍ 22ന് മൈസൂരിലാണ്. കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിള്‍ ജെനോം സീക്വൻസിങ്ങിനായി നിംഹാൻസിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
Also Read: രാജ്യത്ത് 54,069 പേർക്ക് കൂടി കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടെ മൈസൂരില്‍ 3 പേരിലാണ് വകഭേദം കണ്ടെത്തിയതെന്ന് ബെംഗളൂരു നിംഹാൻസ് അറിയിച്ചു. ഇതോടെയാണ് ജില്ലയില്‍ ആകെ 4 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.