മൻമാഡ് (നാസിക്) : പൂനെ-ഇൻഡോർ ഹൈവേയിൽ മൻമാഡിന് സമീപം അനക്വാഡെ ശിവാരയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൗഫീഖ് ഷെയ്ഖ്, ദിനേഷ് ഭാലേറാവു, പ്രവീൺ സകാത്ത്, ഗോകുൽ ഹിറായ് എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്.
സുഹൃത്തുക്കളായ അഞ്ചംഗസംഘം യോളയില്‍ നിന്നും മന്‍മാഡിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ അജയ് വാങ്കഡെയെ മൻമാഡ് ഉപജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
also read: തെലങ്കാനയില്‍ ഓട്ടോ ട്രോളിയും ലോറിയും കൂട്ടിയിടിച്ച് 9 മരണം ; 2 പേരുടെ നില ഗുരുതരം