ഭോപ്പാല്‍: മധ്യപ്രദേശിലെ സിങ്കറൗലി ജില്ലയില്‍ മിനി ട്രക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്‌ച ബലെയ്യ ടോല ഗ്രാമത്തില്‍ പുലര്‍ച്ചെ 2 മണിക്കാണ് അപകടം. അടുത്തുള്ള പ്രദേശത്തെ പരിപാടിയില്‍ പങ്കെടുത്തു സ്വദേശമായ ലങ്കഡോളിലേക്ക് മടങ്ങുകയായിരുന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് സാറെയ് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ശങ്കര്‍ ദ്വിവേദി പറഞ്ഞു. ജില്ലാ കലക്‌ടര്‍ രാജീവ് രഞ്ജന്‍ മീന, പൊലീസ് സൂപ്രണ്ട് വീരേന്ദ്ര കുമാര്‍ സിങ്, ദേവ്‌സര്‍ എംഎല്‍എ രാംചരിത് വര്‍മ എന്നിവര്‍ സംഭവ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്‌തു. സമാനമായി നവംബര്‍ 2ന് ബഹ്‌റിച് ജില്ലയിലുണ്ടായ റോഡപകടത്തില്‍ ആറ് പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മധ്യപ്രദേശില്‍ മിനി ട്രക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക് - മധ്യപ്രദേശ്
ശനിയാഴ്‌ച പുലര്‍ച്ചെ 2 മണിക്ക് സിങ്കറൗലി ജില്ലയിലെ ബലെയ്യ ടോല ഗ്രാമത്തിലാണ് അപകടമുണ്ടായത്