മുംബൈ (മഹാരാഷ്‌ട്ര): മുംബൈയിലെ കുർളയിൽ സ്ക്രാപ്പ് ഗോഡൗണിൽ തീപിടിത്തം (Fire Breaks Out In Mumbai Kurla). തീ അണയ്‌ക്കാൻ ഇതിനോടകം 10 അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തി. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞയാഴ്‌ച മുംബൈയിലെ ദാദർ ഏരിയയിൽ (Dadar area) ഒരു ബഹുനില കെട്ടിടത്തിന്‍റെ പതിമൂന്നാം നിലയിൽ തീപിടിത്തമുണ്ടായി ഒരു വയോധികൻ മരിച്ചിരുന്നു (Mumbai Fire Breaks). സച്ചിൻ പട്‌കർ (60) എന്നയാളാണ് മരിച്ചത്.
കല്യാണ മണ്ഡപത്തിന് തീ പിടിച്ചു, 100 പേർ മരിച്ചു: ഇറാഖിൽ കല്യാണ മണ്ഡപത്തിന് തീ പിടിച്ച് നൂറ് പേർ മരിച്ച സംഭവം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. വടക്കൻ ഇറാഖിലെ നിനവേയിലാണ് സംഭവം. തീപിടിത്തത്തിൽ 100 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു (Fire Breaks Out At Wedding Hall). ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് തീപിടിത്തം ഉണ്ടായത് ( Fire Breaks Out At Wedding Hall In Iraq). പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല.
ഇലക്‌ട്രിക് സാധനങ്ങൾ വിൽക്കുന്ന കടയിൽ തീപിടിത്തം: മഹാരാഷ്‌ട്രയിൽ ഇലക്‌ട്രിക് സാധനങ്ങൾ വിൽക്കുന്ന കടയിൽ തീപിടിത്തം ഉണ്ടായി നാല് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു (Electric Shop Catches Fire In Maharashtra). പിംപ്രി ചിഞ്ച്‌വാഡിലെ പൂര്‍ണ നഗറില്‍ ഓഗസ്റ്റ് 30ന് പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. (Maharashtra Pimpri Chinchwad Fire).
പ്രദേശത്തെ ഇലക്‌ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കടയിൽ ആദ്യം തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ കടകളിലേക്കും തീ ആളി പടർന്നു. വിവരം അറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്‌ക്കാൻ സാധിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
Also read: Fire Breaks Out At Industrial Unit Noida : നോയിഡയിലെ വ്യവസായ യൂണിറ്റിൽ വൻ തീപിടിത്തം; ആളപായമില്ല
വ്യവസായ യൂണിറ്റിൽ വൻ തീപിടിത്തം : നോയിഡ സെക്‌ടർ മൂന്നിലെ വ്യവസായ യൂണിറ്റിൽ സെപ്റ്റംബർ 4ന് തീപിടിത്തം (Fire Breaks Out At Industrial Unit Noida) ഉണ്ടായിരുന്നു. സെപ്‌റ്റംബര്‍ 4ന് പുലർച്ചെ 12:15 ഓടെയാണ് സംഭവം ഉണ്ടായത്. ആളപായമില്ല.
ലോക്‌പാൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത് (Noida Industrial Unit caught fire). വിവരമറിഞ്ഞ ഉടൻ ഫയർ സർവീസ് യൂണിറ്റ് സ്ഥലത്തെത്തി ഏഴ് അഗ്നിശമന സേനകളുടെ സഹായത്തോടെ ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.