ETV Bharat / bharat

വീണ്ടും മിഗ്‌-21 ദുരന്തം; വിമാനം തകര്‍ന്ന് വീണത് വീടിന് മുകളില്‍, 3 മരണം

author img

By

Published : May 8, 2023, 11:08 AM IST

Updated : May 8, 2023, 12:37 PM IST

രാജസ്ഥാനിലെ ഹനുമാൻഗഡിന് സമീപം ദാബ്ലി മേഖലയില്‍ ആണ് മിഗ്‌-21 വിമാനം തകര്‍ന്ന് വീണത്. പൈലറ്റ് സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ട്.

MiG 21 aircraft  aircraft of IAF crashes in Hanumangarh Rajasthan  fighter aircraft of IAF crashes in Hanumangarh  MiG21 aircraft crashes  യുദ്ധവിമാനം തകര്‍ന്നു വീണു  രാജസ്ഥാനിലെ ഹനുമാൻഗഢിന് സമീപം ദാബ്ലി മേഖല  യുദ്ധവിമാനം  മിഗ് 21
യുദ്ധവിമാനം തകര്‍ന്നു വീണ് രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു

ഹനുമാന്‍ഗഡ് (രാജസ്ഥാന്‍): ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനിലെ ഹനുമാൻഗഢിന് സമീപം വീടിന് മുകളില്‍ തകർന്നുവീണു. അപകടത്തില്‍ രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പതിവ് പരിശീലനത്തിനായി സൂറത്ത്ഗഡിൽ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ഹനുമാന്‍ഗഡിലെ ദാബ്ലി മേഖലയില്‍ തകര്‍ന്ന് വീണത്.

പൈലറ്റ് സുരക്ഷിതനാണെന്നാണ് ജില്ല കലക്‌ടര്‍ രുക്‌മണി റിയാര്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. ജനുവരി ആദ്യം, പരിശീലന പരിശീലനത്തിനിടെ രണ്ട് ഐഎഎഫ് യുദ്ധവിമാനങ്ങൾ തകര്‍ന്നിരുന്നു. സുഖോയ് -30, മിറാഷ് 2000 എന്നീ വിമാനങ്ങള്‍ തകർന്നതിനെ തുടർന്ന് ഒരു പൈലറ്റിന് ജീവൻ നഷ്‌ടപ്പെടുകയുണ്ടായി. വിമാനങ്ങളില്‍ ഒന്ന് മധ്യപ്രദേശിലെ മൊറേനയിലും മറ്റൊന്ന് രാജസ്ഥാനിലെ ഭരത്പൂരിലുമാണ് തകർന്നുവീണത്.

Last Updated : May 8, 2023, 12:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.