ETV Bharat / bharat

നാട്ടുകൂട്ടത്തിന്‍റെ നിർദേശം ; 15 കാരിയെ ഒന്നരലക്ഷത്തിന് വിറ്റ് പിതാവ്

author img

By

Published : Jun 24, 2021, 5:27 PM IST

Updated : Jun 24, 2021, 5:38 PM IST

15 കാരിയെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റത് 35കാരന്. നടുക്കുന്ന സംഭവം മധ്യപ്രദേശില്‍.

father sold the minor daughter for 1.5 lakhs  father sold minor girl in madhyapredesh  മധ്യപ്രദേശിൽ 15 വയസുകാരിയെ വിറ്റ കുടുബം  മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിറ്റു
മധ്യപ്രദേശിൽ 15 കാരിയെ ഒന്നര ലക്ഷം രൂപക്ക് വിറ്റ് പിതാവ്

ഭോപ്പാൽ : മധ്യപ്രദേശിൽ 15 വയസുകാരിയെ സ്വന്തം അച്ഛൻ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് നടുക്കുന്ന സംഭവം. ധാർ ജില്ലയിലെ ധർമപുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി കഴിഞ്ഞ ആഴ്ചയിൽ സഹോദരീ ഭർത്താവിനൊപ്പം ഒളിച്ചോടിയിരുന്നു.

തുടർന്ന് പ്രദേശത്ത് വിളിച്ചുചേർത്ത നാട്ടുകൂട്ടത്തിന്‍റെ തീരുമാനമായാണ് (ഖാപ് പഞ്ചായത്ത്) 15 കാരിയെ 1.5 ലക്ഷം രൂപക്ക് 35കാരന് വിറ്റത്. ഖാപ് പഞ്ചായത്തിൽ 15 കാരിക്ക് തന്‍റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് മൂത്ത സഹോദരി ആരോപിച്ചിരുന്നു.

Also read: തുടരുന്ന ക്രൂരത; നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ 15 കാരിയെ ഏറ്റെടുത്തു. കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയതായി ചൈൽഡ് ലൈൻ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Last Updated : Jun 24, 2021, 5:38 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.