ETV Bharat / bharat

ബന്ധുവുമായി പ്രണയം : മഹാരാഷ്‌ട്രയിൽ 16കാരിയെ പിതാവ്‌ കഴുത്തറുത്ത് കൊന്നു - പെൺകുട്ടി

പെൺകുട്ടിയും പിതാവും തമ്മിൽ തർക്കമുണ്ടാവുകയും പിതാവ്‌ പെൺകുട്ടിയ്‌ക്കായി വേറെ വരനെ കണ്ടെത്തി നൽകാമെന്ന് വാക്കു നൽകുകയും ചെയ്‌തു. എന്നാൽ പ്രണയിച്ച യുവാവിനെ തന്നെ വിവാഹം ചെയ്യണമെന്നു പറഞ്ഞതാണു കൊലപാതകത്തിലേക്ക് നയിച്ചത്‌.

Man held for killing teen daughter in Maharashtra  maharashtra  maharashtra police  father  16 year old girl child  murder  india  മഹാരാഷ്‌ട്ര  പൊലീസ്‌  നന്ദേഡ്‌  16കാരി  പെൺകുട്ടി  കൊലപാതകം
father-killed-his-16-year-old-girl-child-in-maharashtra
author img

By

Published : Aug 12, 2023, 11:07 PM IST

നന്ദേഡ്‌ (മഹാരാഷ്‌ട്ര) : ബന്ധുവുമായി പ്രണയത്തിലായിരുന്ന മകളെ പിതാവ്‌ കഴുത്തറുത്ത് കൊന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്‌. ബന്ധുവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി അയാളെ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നു കഴിഞ്ഞ, ഓഗസ്റ്റ് 2ന് പിതാവ്‌ പ്രകോപിതനായി പെൺകുട്ടിയെ അരിവാൾ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

പെൺകുട്ടിയുടെ കരച്ചിൽ കേട്ടു വന്ന അമ്മയെ സംഭവം പുറത്തു പറയരുതെന്ന് പിതാവ്‌ ഭീഷണിപ്പെടുത്തി. തുടർന്നു തെളിവ്‌ നശിപ്പിക്കാനായി പെൺകുട്ടിയുടെ മ്യതദേഹം വയലിൽ മറവു ചെയ്യുകയായിരുന്നു. നന്ദേഡ്‌ ജില്ലയിലെ കൃഷ്‌ണവാടി മുഖേഡ്‌ സ്വദേശിയായ പിതാവിനെ പൊലീസ്‌ അറസ്റ്റ് ചെയ്‌തു.

സംഭവം നടന്ന ദിവസം പെൺകുട്ടിയും പിതാവും തമ്മിൽ തർക്കമുണ്ടാവുകയും പിതാവ്‌ പെൺകുട്ടിയ്‌ക്കായി വേറെ വരനെ കണ്ടെത്തി നൽകാമെന്ന് വാക്കു നൽകുകയും ചെയ്‌തു. എന്നാൽ പ്രണയിച്ച യുവാവിനെ തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്‌. പെൺകുട്ടിയുടെ മരണം ആത്മഹത്യയാക്കി മാറ്റാനും പിതാവ്‌ ശ്രമിച്ചിരുന്നു.

തെളിവ്‌ നശിപ്പിക്കാനായി പിതാവ്‌, പെൺകുട്ടിയെ കൊല്ലാൻ ഉപയോഗിച്ച അരിവാളിലെ രക്തക്കറ കഴുകി കളഞ്ഞു വയലിലേക്കു വലിച്ചെറിഞ്ഞു. ശേഷം മ്യതദേഹം കത്തിക്കാൻ ശ്രമിക്കുകയും ചെയ്‌തു. അസിസ്റ്റന്റ്‌ പൊലീസ്‌ ഇൻസ്‌പെക്‌ടർ ബാലചന്ദ്ര ടിഡ്‌ക്കേ, സബ് ഇൻസ്‌പെക്‌ടർ വിശാൽ സൂര്യവംശി, ഗാജൻ കാലേ എന്നിവരാണ് കേസ്‌ അന്വേഷിക്കുന്നത്‌.

പെൺകുട്ടിയുടെ പിതാവിനെതിരെ ഐപിസി 302 വകുപ്പ്‌ പ്രകാരം കേസടുത്തതായും സംഭവത്തിൽ തുടരന്വേഷണമുണ്ടാകുകയും ചെയ്യുമെന്ന് പൊലീസ്‌ പറഞ്ഞു. ഓഗസ്റ്റ് 9നാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്‌.

ALSO READ : Rajasthan Girl Murder | കാണാതായ പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കൽക്കരി ചൂളയിൽ; പ്രതികളെന്ന് സംശയിക്കുന്നവര്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.