ETV Bharat / bharat

യുവാവുമായുള്ള സൗഹൃദത്തെ ചൊല്ലി തർക്കം; അച്ഛന്‍ മകളെ കോടാലി കൊണ്ട് എട്ട് തവണ വെട്ടി കൊലപ്പെടുത്തി

author img

By

Published : Oct 26, 2022, 12:10 PM IST

പതിനഞ്ചുകാരിയെ പിതാവ് വെട്ടി കൊലപ്പെടുത്തി. വനപർത്തി ജില്ലയിൽ പെബ്ബേരു മണ്ഡലത്തിലാണ് സംഭവം. ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായുള്ള പെൺകുട്ടിയുടെ സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

father hacked her daughter to death with an axe  father hacked her daughter  father killed daughter  girl attacked by father  girl killed by father  vanaparthi telangana crime news  പെൺകുട്ടിയെ കൊലപ്പെടുത്തി പിതാവ്  മകളെ കൊലപ്പെടുത്തി പിതാവ്  പതിനഞ്ചുകാരിയെ കൊലപ്പെടുത്തി പിതാവ്  പിതാവ് മകളെ കൊന്നു  മകളെ വെട്ടിക്കൊലപ്പെടുത്തി  പിതാവ് കുട്ടിയെ കൊന്നു  തെലങ്കാനയിൽ മകളെ കൊലപ്പെടുത്തി പിതാവ്  കോടാലിക്ക് മകളെ വെട്ടി പിതാവ്  പിതാവ് മകളെ കൊന്നു  പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി  പതിനഞ്ചുകാരിയെ പിതാവ് കൊന്നു  പിതാവും പെൺകുട്ടിയും തമ്മിൽ തർക്കം  പെബ്ബേരു  പെബ്ബേരു വനപർത്തി  വനപർത്തി തെലങ്കാന  പതിനഞ്ചുകാരിയെ പിതാവ് വെട്ടി കൊലപ്പെടുത്തി
കോടാലി കൊണ്ട് വെട്ടിയത് എട്ട് തവണ: യുവാവുമായുള്ള സൗഹൃദത്തെ ചൊല്ലി തർക്കം, പെൺകുട്ടിയെ കൊലപ്പെടുത്തി പിതാവ്

പെബ്ബേരു (തെലങ്കാന): പതിനഞ്ചുകാരിയെ പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പാത്തപ്പള്ളി ഗ്രാമത്തിലെ കർഷകനായ രാജശേഖർ ആണ് മകളായ ഗീതയെ (15) വെട്ടിക്കൊലപ്പെടുത്തിയത്. വനപർത്തി ജില്ലയിൽ പെബ്ബേരു മണ്ഡലത്തിൽ ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബർ 25) സംഭവം.

പെൺകുട്ടിക്ക് ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജശേഖർ-സുനിത ദമ്പതികൾക്ക് രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. ഇളയ മകൾ ഗീത (15) പെബ്ബേരു ടൗണിലെ സർക്കാർ ഗേൾസ് സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുകയാണ്.

ഗ്രാമത്തിലെ ഒരു യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഇത് അറിഞ്ഞ പിതാവ് പലതവണ പെൺകുട്ടിയെ വിലക്കി. തുടർന്ന് ചൊവ്വാഴ്‌ച പകൽ പെൺകുട്ടിയുടെ അമ്മയും സഹോദരങ്ങളും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പിതാവ് ആൺസുഹൃത്തിനെപ്പറ്റി പെൺകുട്ടിയോട് തിരക്കുകയും സൗഹൃദത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

പിതാവും പെൺകുട്ടിയും തമ്മിൽ ഒടുവിൽ തർക്കത്തിലേർപ്പെടുകയും പിതാവ് പെൺകുട്ടിയുടെ കഴുത്തിൽ എട്ടോളം പ്രാവശ്യം കോടാലി ഉപയോഗിച്ച് വെട്ടുകയും ചെയ്‌തു. പെൺകുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് പിതാവ് പൊലീസിൽ കീഴടങ്ങി.

Also read: ഭാര്യയടക്കം അഞ്ചുപേരെ തീയിട്ട് കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.