ന്യൂഡൽഹി: ബിജെപി നേതാവ് ബബിത ഫോഗാട് പങ്കെടുത്ത പരിപാടിയിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ച് കർഷകർ. അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന പരപാടിക്ക് നേരെയായിരുന്നു കർഷകരുടെ പ്രതിഷേധം. ജൻത കോളജ് സ്‌റ്റേഡിയത്തിൽ വച്ചാണ് പരിപാടി നടന്നത്. ബിജെപി-ജെജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് കർഷകർ പ്രതിഷേധിച്ചത്.സുരക്ഷയ്‌ക്കായി സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരുന്നു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കർഷകർ പ്രതിഷേധം തുടരുമെന്നും ബിജെപി-ജെജെപി നേതാക്കളുടെ പൊതുപരിപാടികൾ തടയുമെന്നും ഒരു കർഷക നേതാവ് പറഞ്ഞു. ചാർക്കി ദാദ്രിയിലെ ജനങ്ങളും ഇതിന് മുൻപ് നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് നേരെ പ്രതിഷേധിച്ചിരുന്നു.
2019ലാണ് ബബിത ഫോഗാട് ബിജെപിയിൽ ചേരുന്നത്. എന്നാൽ ആദ്യ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീട് ഹരിയാന വനിതാ വികസന കോർപ്പറേഷന്‍റെ ചെയർപേഴ്‌സണായി ബിജെപി-ജെജെപി സർക്കാർ നിയമിച്ചു. പുതിയ കാർഷിക നിയമത്തിനെതിരെ വിവിധ കർഷക സംഘടനകളാണ് പ്രതിഷേധിക്കുന്നത്.
Also Read: കർഷക സമരം തുടരും'; ട്രാക്‌ടറുമായി തയ്യാറാവാൻ ആഹ്വാനം ചെയ്‌ത് രാകേഷ് ടിക്കായത്ത്