ETV Bharat / bharat

കുട്ടിക്കൂട്ടുകാർക്ക് ആവേശമാകാൻ 'ഇടിവി ബാല ഭാരത്' ഇന്ന് മുതൽ

author img

By

Published : Apr 26, 2021, 6:05 PM IST

Updated : Apr 27, 2021, 1:02 AM IST

ഇടിവി ഭാരത് കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന പ്രത്യേക ചാനൽ 'ഇടിവി ബാല ഭാരത്' ഇന്ന് മുതൽ

ETV Bal bharat launching from tomorrow  ETV Bal bharat  etv bharat hyderabad  'ഇടിവി ബാല ഭാരത്'  'ഇടിവി ബാല ഭാരത്' എത്തുന്നു  കുട്ടിക്കൂട്ടുകാർക്ക് ആവേശമാകാൻ നാളെ മുതൽ 'ഇടിവി ബാല ഭാരത്' എത്തുന്നു  ഇടിവി ഭാരത് ഹൈദരാബാദ്
കുട്ടിക്കൂട്ടുകാർക്ക് ആവേശമാകാൻ നാളെ മുതൽ 'ഇടിവി ബാല ഭാരത്' എത്തുന്നു

ഹൈദരാബാദ്: ലോക്ക്‌ഡൗണിൽ വലഞ്ഞിരിക്കുന്ന കുട്ടിക്കുറുമ്പുകാർക്കായി ഇടിവി ഭാരതിന്‍റെ സമ്മാനം. കുട്ടികള്‍ക്കായുള്ള പ്രത്യേക ചാനൽ 'ഇടിവി ബാല ഭാരത്' ഇന്ന് മുതൽ തത്സമയം പ്രേക്ഷകരിലേക്ക് എത്തും. മലയാള ഭാഷയിലെ എക്‌സ്ക്ലുസീവ് ചിൽഡ്രൻസ് ചാനലാണിത്. ഇടിവി ബാല ഭാരത് സംപ്രേഷണം ചെയ്യുന്ന ആനിമേറ്റഡ് സീരീസുകൾ, കാർട്ടൂണുകൾ എന്നിവ കുട്ടികൾക്ക് ആവേശവും പ്രചോദനവും നല്‍കുന്നതാകും.

അഭിമന്യു എന്ന ആനിമേഷൻ സീരീസ് ചെറുപ്പക്കാർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരമാകുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങളും സാഹസികതയും നർമവും കലർന്ന നിരവധി കഥകളും കഥാപാത്രങ്ങളും ആനിമേഷൻ രൂപത്തിൽ ഇന്ന് മുതൽ സ്വീകരണ മുറിയിലെത്തും.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമ, വിനോദ ബ്രാൻഡായ ഇടിവി നെറ്റ്‌വർക്കിന്‍റെ പുതിയ ചാനലാണ് ഇടിവി ബാല ഭാരത്. അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഇടിവി ബാല ഭാരത് സംപ്രേഷണം ചെയ്യും.

Last Updated : Apr 27, 2021, 1:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.