ETV Bharat / bharat

ED Notice To KCR Daughter K Kavitha : ഡൽഹി മദ്യനയക്കേസ് : കെ ചന്ദ്രശേഖര റാവുവിന്‍റെ മകള്‍ കെ കവിതയ്‌ക്ക് വീണ്ടും ഇഡി നോട്ടിസ്

author img

By ETV Bharat Kerala Team

Published : Sep 14, 2023, 9:00 PM IST

ED Notice In Delhi Excise Policy Scam : ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ കവിതയ്‌ക്ക് വീണ്ടും ഇഡി നോട്ടിസ്

ED notices to Kavitha  Delhi Excise policy scam  ED notices to KCRs daughter  K Kavitha  K Kavitha Delhi Excise policy scam case  Bharat Rashtra Samithi  KCR daughter  ഭാരത രാഷ്‌ട്ര സമിതി  കെ ചന്ദ്രശേഖര റാവുവിന്‍റെ മകള്‍  കെ കവിതയ്‌ക്ക് വീണ്ടും ഇഡി നോട്ടീസ്  മദ്യ നയ അഴിമതി കേസ്
ED Notice To KCR daughter K Kavitha

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയും ഭാരത രാഷ്‌ട്ര സമിതി (Bharat Rashtra Samithi) നേതാവുമായ കെ ചന്ദ്രശേഖര റാവുവിന്‍റെ മകള്‍ കെ കവിതയ്‌ക്ക് വീണ്ടും എന്‍ഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റ് നോട്ടിസയച്ചു (ED Notice To KCR's daughter K Kavitha ). നാളെ (15.09.2023) ഡൽഹിയിലെ ഓഫിസിൽ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ (Delhi Excise policy scam) കവിതയ്‌ക്ക് പങ്കുണ്ടെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇത് പ്രകാരം, ബി ആര്‍ എസിന്‍റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ കൂടിയായ കവിത കല്‍വ കുന്തളയ്‌ക്ക് (Kalvakuntla Kavitha) നേരത്തേയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ ഡി നോട്ടിസ് ലഭിച്ചിരുന്നു.

തനിക്ക് മോദിയുടെ നോട്ടിസ് ലഭിച്ചെന്ന് കെ കവിത : ഇതേ കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസത്തില്‍ കവിതയെ ഇ ഡി ഡല്‍ഹിയില്‍ രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു. ഇത്തവണയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് ലഭിച്ചതായി കവിത തന്നെയാണ് സ്ഥിരീകരിച്ചത്. വിഷയത്തിൽ, തനിക്ക് മോദിയുടെ നോട്ടിസ് ലഭിച്ചു എന്നായിരുന്നു കവിതയുടെ പ്രതികരണം.

ഇത് പാര്‍ട്ടിയുടെ അംഗീകാരത്തിന് തെളിവാണെന്നാണ് കരുതുന്നത് എന്നും കവിത പ്രതികരിച്ചു. 'ഇ ഡിയുടെ കളികള്‍ ഒരു വര്‍ഷത്തിലേറെയായി തുടരുകയാണ്. നോട്ടിസിന് വലിയ വില കല്‍പ്പിക്കുന്നില്ല. നോട്ടിസ് പാര്‍ട്ടി നിയമ സെല്ലിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവരുടെ ഉപദേശമനുസരിച്ച് മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം നോട്ടിസുകള്‍ പൊടി തട്ടിയെടുക്കുന്നതില്‍ അത്‌ഭുതമില്ല. ഇത് എത്ര കാലം തുടരുമെന്നറിയില്ല. തെലങ്കാനയിലെ ജനതയും ഇത് കാര്യമായെടുക്കുമെന്ന് കരുതുന്നില്ല' - കവിത പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യ നയം രൂപീകരിക്കുന്നതിന്‍റെ മറവില്‍ നടന്നതായി പറയപ്പെടുന്ന അഴിമതി അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും സിബിഐയും സംഭവത്തില്‍ ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ കോഴ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.

Also Read : ഡല്‍ഹി മദ്യനയക്കേസ്; കവിതയെ 10 മണിക്കൂറിലധികം ചോദ്യം ചെയ്‌ത് ഇ.ഡി; വിജയചിഹ്നം കാട്ടി മടങ്ങി കവിത

തെലങ്കാന എംഎൽസി കവിത, ശരത് റെഡ്ഡി, മഗുന്ത ശ്രീനിവാസുലു റെഡ്ഡി, അദ്ദേഹത്തിന്‍റെ മകൻ രാഘവ് മഗുന്ത എന്നിവരുൾപ്പെടുന്ന സൗത്ത് ഗ്രൂപ്പ് ആണ് അഴിമതി നടത്തിയത് എന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. സാമ്പത്തിക ഇടപാടിൽ സൗത്ത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ചത് രാമചന്ദ്ര പിള്ള, അഭിഷേക് ബോയിൻപള്ളി, ബുച്ചി ബാബു എന്നിവരായിരുന്നുവെന്ന് ഫെഡറൽ ഏജൻസിയുടെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.