ETV Bharat / bharat

ED Arrests Jet Airways Founder Naresh Goyal: '538 കോടി രൂപയുടെ തട്ടിപ്പ്': ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്‌റ്റിൽ

Naresh Goyal Arrested For Bank Fraud Case ബാങ്ക് തട്ടിപ്പ് കേസിലാണ് നരേഷ് ഗോയലിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത്

Naresh Goyal  Naresh Goyal arrest  jet Airways founder Naresh Goyal  ED Arrests Naresh Goyal  Naresh Goyal bank fraud case  ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ  നരേഷ് ഗോയൽ  നരേഷ് ഗോയൽ ബാങ്ക് തട്ടിപ്പ്  നരേഷ് ഗോയൽ അറസ്‌റ്റിൽ
ED Arrests jet Airways founder Naresh Goyal
author img

By ETV Bharat Kerala Team

Published : Sep 2, 2023, 11:23 AM IST

Updated : Sep 2, 2023, 2:47 PM IST

മുംബൈ: ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്‌റ്റിൽ (ED Arrests Jet Airways Founder Naresh Goyal). 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാണ് (Enforcement Directorate) നരേഷിനെ അറസ്‌റ്റ് ചെയ്‌തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (Prevention Of Money Laundering Act) കേസ്.

നരേഷിനെ ഇന്ന് മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ (PMLA court) ഹാജരാക്കും. ശേഷം ഇഡി നരേഷിനെ കസ്‌റ്റഡിയില്‍ ആവശ്യപ്പെടും. കോർപറേറ്റ് മേഖലയിലെ ക്രമക്കേടുകളിൽ മെയ് മാസത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (Central Bureau Of Investigation) നരേഷിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ (1.9.2023) ഇഡി നരേഷിനെതിരെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തത്.

നരേഷ് ഗോയലിനെ കൂടാതെ ഭാര്യ അനിത നരേഷ് ഗോയൽ, ഗൗരംഗ് ആനന്ദ ഷെട്ടി എന്നിവർക്കെതിരെയും തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇഡി ഗോയലിന് നോട്ടിസ് അയച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.

ഇഡി അന്വേഷണം റദ്ദാക്കി ബോംബെ ഹൈക്കോടതി: ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തിവന്ന അന്വേഷണം ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു നടപടി. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ രാജേന്ദ്രൻ നെരുപറമ്പിലാണ് നരേഷ് ഗോയലിനെതിരെ പരാതി നൽകിയത്.

2018 ഒക്‌ടോബറിൽ ജെറ്റ് എയർവേയ്‌സ് വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് 46 കോടിയിലധികം രൂപയുടെ നഷ്‌ടം തങ്ങളുടെ സ്ഥാപനത്തിനുണ്ടായതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഈ ആരോപണത്തിലാണ് മുംബൈ പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. മുംബൈ പൊലീസിന്‍റെ എഫ്‌ഐആർ പ്രകാരം ഇഡി നരേഷിനും ഭാര്യയ്‌ക്കുമെതിരെ കേസെടുക്കുകയായിരുന്നു.

എന്നാൽ, 2020ൽ ദമ്പതികൾക്കെതിരെ തെളിവുകളില്ലെന്നതിനാൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയും ഇഡി അന്വേഷണം തുടരുകയും ചെയ്‌തു. ഇഡിയുടെ റിപ്പോർട്ട് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയും സുപ്രീം കോടതിയും ശരിവച്ചതോടെയാണ് ഗോയൽ ഹൈക്കോടതിയെ സമീപിച്ചത്.

Read More : 'കേസ് നിയമ വിരുദ്ധം' ; ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനും ഭാര്യക്കുമെതിരെയുള്ള ഇഡി അന്വേഷണം റദ്ദാക്കി ബോംബെ ഹൈക്കോടതി

Last Updated : Sep 2, 2023, 2:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.