ന്യൂഡല്‍ഹി: ഡല്‍ഹി ഉദ്യോഗ് നഗറിലെ ഷൂ നിര്‍മാണ ഫാക്ടറിയില്‍ നിന്നും മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. ജൂണ്‍ 21ന് തീപിടിത്തമുണ്ടായ ഫാക്ടറിയില്‍ നിന്നാണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആറ് തൊഴിലാളികളെ കാണാതായിരുന്നു.
കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഡിസിപി പര്‍വീന്ദര്‍ സിംഗ് പറഞ്ഞു. കാണാതായ സോനു, ഷംഷാദ് എന്നിവരുടെ ഫോണുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: ഡല്‍ഹിയില്‍ ഷൂ നിര്‍മാണ ഫാക്‌ടറിയില്‍ തീപിടിത്തം
ജൂണ്‍ 25, 27, 28 തിയതികളില്‍ ഫോറൻസിക് നടത്തിയ പരിശോധനയിലും മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും ഫാക്ടറി ഉടമയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.