ETV Bharat / bharat

മംഗോൽപുരി കൊലപാതകം; അഞ്ച് പേർ പൊലീസ് പിടിയിൽ

author img

By

Published : Feb 12, 2021, 10:30 PM IST

കേസിൽ കുറ്റപത്രം രജിസ്റ്റർ ചെയ്‌തതായി ഡൽഹി പൊലീസ്

murder of youth in Mangolpuri  Mangolpuri youth murder  youth murder case Mangolpuri  മംഗോൽപുരി കൊലപാതകം  മംഗോൽപുരി യുവാവിന്‍റെ കൊലപാതകം  മംഗോൽപുരി കൊലപാതകം വാർത്തകൾ
മംഗോൽപുരി കൊലപാതകം; അഞ്ച് പേർ പൊലീസ് പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ മംഗോൽപുരിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. റിങ്കു ശർമ എന്ന യുവാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസിൽ കുറ്റപത്രം രജിസ്റ്റർ ചെയ്‌തതായി ഡൽഹി പൊലീസ് പിആർഒ ചിൻ‌മോയ് ബിസ്വാൾ പറഞ്ഞു.

ബുധനാഴ്‌ച രാത്രി മംഗോൽപുരി പ്രദേശത്ത് ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ചില യുവാക്കൾ ഒത്തുകൂടിയതായും ബിസിനസ് സംബന്ധ തർക്കങ്ങൾ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നെന്നും ബിസ്വാൾ കൂട്ടിചേർത്തു. ശർമയെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.