ന്യൂഡൽഹി : കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ആശുപത്രികളിൽ റെംഡിസിവിർ മരുന്നിന്‍റെ ക്ഷാമം രൂക്ഷമാകുന്നു. കൂടാതെ ഓക്‌സിജൻ ലഭ്യതക്കുറവും കിടക്കകളുടെ എണ്ണം കുറഞ്ഞതും സ്ഥിഗതികൾ കൂടുതൽ വഷളാക്കുകയാണ്. ആശുപത്രികളിൽ റെംഡിസിവിർ ലഭിക്കാതായതോടെ സമീപത്തെ മെഡിക്കൽ സ്‌റ്റോറുകളിൽ മരുന്നിന് വേണ്ടിയുള്ള തിരക്ക് വർധിക്കുകയാണ്.
മരുന്നിന്‍റെ ലഭ്യതക്കുറവാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം തലസ്ഥാനത്തെ ആശുപത്രികളിൽ മതിയായ അളവിൽ ഓക്‌സിജൻ ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിലവിൽ സംസ്ഥാനത്ത് 85,364 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. 12,887 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. 1.39 ശതമാനമാണ് തലസ്ഥാനത്തെ മരണനിരക്ക്. 31.28 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
കൂടുതൽ വായനക്ക്:
ഡല്‍ഹി കൊവിഡ് സെന്‍ററില്‍ ഓക്സിജന്‍ ക്ഷാമം
വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷം ; കൊവിഡ് രോഗികള്‍ കടുത്ത പ്രതിസന്ധിയില്‍