ന്യൂഡൽഹി: പെഗാസസ് വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വം രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. സഭാ ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. സഭ നിർത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാർ സുതാര്യത പാലിച്ചിട്ടില്ലെന്ന് നോട്ടീസ് കുറ്റപ്പെടുത്തുന്നു. ഇന്ത്യൻ ജനാധിപത്യത്തെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് റിപ്പോർട്ടെന്ന കേന്ദ്ര മന്ത്രി അശ്വിനി വൈഷവ് നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ അവകാവകാശ ലംഘന നോട്ടീസും ബിനോയ് വിശ്വം നൽകിയിരുന്നു.
2017 ല്‍ നടന്ന 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇസ്രയേലി ചാരസോഫ്റ്റ്‍ വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ വെളിപ്പെടുത്തല്‍.
ALSO READ രാജ്യത്ത് 1,61,386 പേര്‍ക്ക് കൂടി കൊവിഡ്; മരണം 1,733