ന്യൂഡൽഹി : പുതുവർഷത്തിൽ ഇന്ത്യ വികസനത്തിന്‍റെ വേഗത ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും കൊവിഡ് സൃഷ്‌ടിച്ച വെല്ലുവിളികളെ മറികടക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ താൽപര്യം മുൻനിർത്തിയും പൂർണമായുള്ള ജാഗ്രതയോടെയും കൊവിഡിനെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിഎം കിസാൻ പദ്ധതിയുടെ പത്താം ഗഡു പ്രഖ്യാപന വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
READ MORE: Video | പുതുവര്‍ഷത്തിലെ ആദ്യ സൂര്യോദയം കാണാന്‍ തിരക്ക് ; പുരി ബീച്ചിലെത്തിയത് നൂറുകണക്കിന് പേര്‍
കൊവിഡ് സാഹചര്യത്തിലും ആരോഗ്യം, പ്രതിരോധം, കാർഷികം, സ്റ്റാർട്ട്അപ് ഇക്കോസിസ്റ്റം എന്നീ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടം അദ്ദേഹം ചടങ്ങിൽ ചൂണ്ടിക്കാട്ടി. 2021ൽ രാജ്യം കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് കാഴ്‌ചവെച്ചതെന്നും 145 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനത്തോളം വളർച്ചയിലാണ്. ഈ സാഹചര്യം കൂടുതൽ വിദേശ നിക്ഷേപത്തെ രാജ്യത്തേക്ക് എത്തിക്കും. കാർഷിക മേഖലയിലെ കയറ്റുമതിയിൽ പുതിയ മാതൃക കേന്ദ്രം സൃഷ്‌ടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.