ETV Bharat / bharat

മഹാരാഷ്ട്രയിൽ 8,602 പേർക്ക് കൂടി കൊവിഡ്; 170 മരണം

24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6,067 പേർ രോഗമുക്തരായി.

മഹാരാഷ്ട്ര  കൊവിഡ്  മഹാരാഷ്ട്രയിൽ ബുധനാഴ്ച 8,602 കൊവിഡ്  COVID-19  രോഗമുക്തി  recovery rate  quarantine  tested positive  Mumbai
മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 8,602 പേർക്ക് കൊവിഡ്; 170 മരണം
author img

By

Published : Jul 14, 2021, 10:36 PM IST

മുംബൈ: മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 8,602 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 61,81,247 ആയി ഉയർന്നു. 170 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

24 മണിക്കൂറിനുള്ളിൽ 6,067 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി 59,44,801 ആയി. 96.17 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്. 2.04 ശതമാനമാണ് മരണനിരക്ക്.

ALSO READ: കർഷക സമരം: എം.പിമാർക്ക് കത്ത് നല്‍കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ

സംസ്ഥാനത്ത് ഇതുവരെ 4,46,09,276 കൊവിഡ് ടെസ്റ്റുകൾ നടത്തി. 24 മണിക്കൂറിനിടെ 2,26,163 ടെസ്റ്റുകളും നടത്തി. 13.86 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്.

പൂനെ ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്- 17,389 പേർ. താനെ, മുംബൈ എന്നിവിടങ്ങളിൽ യഥാക്രമം 16,096, 11,088 രോഗികളുണ്ട്. മുംബൈ നഗരത്തിൽ 24 മണിക്കൂറിനിടെ 619 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.