ഭുവനേശ്വർ: ഒഡിഷയിലെ ഒരു ഗ്രാമത്തിലുണ്ടായ ഒരു വെള്ളരി സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. സാധാരണ നീണ്ടിരിക്കുമെങ്കിലും ഈ വെള്ളരിയെ ശ്രദ്ധേയമാക്കുന്നത് കൊറോണ വൈറസിന്‍റെ രൂപവുമായുള്ള സാമ്യതയാണ്. നബരംഗ്‌പൂര്‍ ജില്ലയിലെ സരഗുഡ ഗ്രാമത്തിലെ ഒരു കാര്‍ഷിക ഫാമിലാണ് കൗതുകമുണര്‍ത്തുന്ന വെള്ളരിയുള്ളത്.
ഫാമിലെ തൊഴിലാളികളാണ് കൊറോണ വൈറസിന്‍റെ രൂപത്തോട് സമാനമായി നിറയെ മുള്ളുകളുമായി ഉരുണ്ടിരിക്കുന്ന വെള്ളരിയെ കുറിച്ച് ഉടമയെ അറിയിക്കുന്നത്. ഫാം ഉടമ പിന്നീട് വെള്ളരിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. വെള്ളരി നേരിട്ട് കാണാനായി നിരവധി പേരാണ് ഫാമില്‍ എത്തുന്നതെന്ന് ഉടമ റാബി കിരണ്‍ നാഗ് പറയുന്നു.
Also read: കൂട്ടുകാരായാല്‍ ഇങ്ങനെ വേണം... നായയുടെ പുറത്തിരുന്ന് യാത്ര ചെയ്‌ത് കുരങ്ങൻ; വീഡിയോ വൈറൽ