ETV Bharat / bharat

രാഹുൽ ബിജെപിക്കെതിരായ പ്രതിപക്ഷ ശബ്‌ദം ; ഗുലാം നബി ആസാദിന്‍റെ രാജിയിൽ പ്രതികരണവുമായി കോണ്‍ഗ്രസ് - ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു

മോദി സർക്കാരിന്‍റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലുള്ള ഗുലാം നബി ആസാദിന്‍റെ രാജി ദൗർഭാഗ്യകരമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കാൾ പ്രതികരിച്ചത്.

Congress hits back at Azad  GHULAM NABI AZAD RESIGNS FROM CONGRESS  GHULAM NABI AZAD  Congress defends Rahul gandhi  ഗുലാം നബി ആസാദ്  ഗുലാം നബി ആസാദിനെതിരെ കോണ്‍ഗ്രസ്  ഗുലാം നബി ആസാദിന്‍റെ രാജി  Congress leaders on Ghulam Nabi Azads resignation  Ghulam Nabi Azads resignation form congress  ഒളിയമ്പുമായി ആനന്ദ് ശർമ്മ  ഗുലാം നബി ആസാദിനെതിരെ കോണ്‍ഗ്രസ് നേതാക്കൾ  രാഹുൽ ഗാന്ധി  അജയ് മാക്കൻ  ജയറാം രമേശ്  സോണിയാ ഗാന്ധി  ghulam nabi azad news  ghulam nabi azad resignation  ghulam nabi azad resignation letter  Congress hits back at Azad resignation  Congress  ആനന്ദ് ശർമ്മ  ജി 23  G 23  ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു
രാഹുൽ ബിജെപിക്കെതിരായ പ്രതിപക്ഷ ശബ്‌ദം ; ഗുലാം നബി ആസാദിന്‍റെ രാജിയിൽ പ്രതികരണവുമായി കോണ്‍ഗ്രസ്
author img

By

Published : Aug 26, 2022, 5:34 PM IST

ന്യൂഡൽഹി: പാർട്ടിയിൽ നിന്ന് അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ കോണ്‍ഗ്രസ് നേതാക്കൾ. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ പുകഴ്‌ത്തിയും മകൻ രാഹുൽ ഗാന്ധിയെ ആക്ഷേപിച്ചും ആസാദ് നൽകിയ രാജിക്കത്തിന്‍റെ സമയവും രാജിക്കത്തിന്‍റെ ഉള്ളടക്കവുമാണ് കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്‌തത്. കൂടാതെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ന്യായീകരിച്ചും നേതാക്കൾ രംഗത്തെത്തി.

ഗുലാമിന്‍റെ നടപടിയെ അംഗീകരിക്കുന്നില്ലെന്ന് മുൻ എംപിയും കേന്ദ്രമന്ത്രിയുമായ ജെപി അഗർവാൾ ഇടിവി ഭാരതിനോട് പറഞ്ഞു. 'ഇല്ല, എനിക്ക് ഇത് ഇഷ്‌ടമല്ല. സംഭവിച്ചതിൽ ഞാൻ സന്തുഷ്‌ടനല്ല. ഒരു നേതാവിന് ആഗ്രഹിക്കാവുന്നതെല്ലാം പാർട്ടി അദ്ദേഹത്തിന് നൽകി. നൽകിയ പദവികളിൽ അദ്ദേഹം നന്നായി പ്രവർത്തിക്കുകയും ചെയ്‌തു.

എന്നാൽ പാർട്ടി എല്ലാ നേതാക്കൻമാർക്കും മുകളിലാണ്. നിങ്ങൾക്ക് ഇഷ്‌ടപ്പെടാത്തതോ അനുരൂപപ്പെടാത്തതോ ആയ ചില പ്രശ്‌നങ്ങൾ ഉണ്ടാകാം. എന്നാൽ അതിനർഥം നിങ്ങൾ സംഘടന വിടുക എന്നല്ല. ഈ സമയത്ത് അദ്ദേഹം പാർട്ടി വിടാൻ പാടില്ലായിരുന്നു, ജെപി അഗർവാൾ പറഞ്ഞു.

രാജി തെറ്റായ സമയത്ത്: അതേസമയം മോദി സർക്കാരിന്‍റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ആസാദിന്‍റെ രാജിയെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ പറഞ്ഞു. മാധ്യമങ്ങൾക്ക് പുറത്ത് വിട്ട ഗുലാം നബി ആസാദിന്‍റെ രാജിക്കത്ത് ഞങ്ങൾ വായിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്‌മ, ധ്രുവീകരണം തുടങ്ങിയ പൊതുപ്രശ്‌നങ്ങളിൽ ബിജെപിക്കെതിരെ പോരാടാൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

വിലക്കയറ്റത്തിനെതിരെ സെപ്‌റ്റംബർ നാലിന് ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന റാലിയുടേയും സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടേയും ഒരുക്കങ്ങൾ നടക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പാർട്ടിയുടെ മുഴുവൻ സംഘടനകളും രംഗത്തിറങ്ങുകയും അന്തിമ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്ന സമയത്താണ് ഇത് സംഭവിച്ചത് എന്നത് ഏറ്റവും ദൗർഭാഗ്യകരമാണ്.

കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ പ്രതിപക്ഷത്തിന് ശബ്‌ദം നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ന് ബിജെപിക്കെതിരായ ഏറ്റവും വലിയ പ്രതിപക്ഷ ശബ്‌ദമാണ് രാഹുൽ ഗാന്ധി. കേന്ദ്രത്തെ നേരിടാൻ ഞങ്ങൾ തയ്യാറെടുക്കുമ്പോൾ ആ ശബ്‌ദത്തിൽ ചേരാതെ ഞങ്ങളെ വിട്ടുപോകാൻ ആസാദ് തീരുമാനിച്ചത് സങ്കടകരമാണ്, അജയ് മാക്കൻ കൂട്ടിച്ചേർത്തു.

READ MORE: ആദ്യം കലാപക്കൊടി, ഒടുവില്‍ രാജി: ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു

അതേസമയം രാഹുൽ ഗാന്ധിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച ആസാദിന്‍റെ രാജിക്കത്തിലെ ഉള്ളടക്കം വസ്‌തുതാപരമായി ശരിയല്ലെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് പറഞ്ഞു. 'രാജി ഏറ്റവും നിർഭാഗ്യകരവും ഖേദകരവുമാണ്. കത്തിലെ ഉള്ളടക്കം വസ്‌തുതാപരമായി ശരിയല്ല', ജയറാം രമേശ് പറഞ്ഞു.

ഒളിയമ്പുമായി ആനന്ദ് ശർമ്മ : എന്നാൽ ആസാദിന്‍റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായാണ് ആനന്ദ് ശര്‍മ രംഗത്തെത്തിയത്. അദ്ദേഹത്തിന് മുറിവേറ്റിട്ടുണ്ടാകും. അതുകൊണ്ടാണ് അദ്ദേഹം ആ തീരുമാനം എടുത്തത്. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള വിഷയങ്ങൾ മാത്രമാണ് അദ്ദേഹം ഉന്നയിച്ചത്. അദ്ദേഹവുമായി സംസാരിച്ച് ഇത് പരിഹരിക്കാമായിരുന്നു.

സോണിയ ഗാന്ധിയും ആസാദും തമ്മിലുള്ള ചർച്ചകൾ എവിടെയാണ് പിഴച്ചത്?, നമ്മൾ കൂടുതൽ ദുർബലരായിക്കൊണ്ടിരിക്കുകയാണ്. ദുഃഖകരമായ സംഭവവികാസമാണത്. കോൺഗ്രസിന്‍റെ ഭാവിയെ കുറിച്ച് നമ്മൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്, ആനന്ദ് ശർമ്മ പറഞ്ഞു.

എന്നാൽ ജി 23 യുടെ ഭാഗമായ മുതിർന്ന നേതാവ് എം വീരപ്പ മൊയ്‌ലി വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. കോൺഗ്രസ് സംവിധാനത്തിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നാണ് മുൻ പാർട്ടി നേതാവ് പി സി ചാക്കോ പറഞ്ഞത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.