അയോധ്യ (യുപി) : അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ് വിഷയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് രാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. പ്രതിപക്ഷം നടത്തുന്ന പ്രസ്‌താവനകള്‍ തെറ്റാണെന്നാണ് ആചാര്യ സത്യേന്ദ്ര ദാസ് വ്യക്തമാക്കി. എല്ലാ കാര്യങ്ങള്‍ക്കും രണ്ട് വശങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു (Chief Priest of Ayodhya Ram temple on congress criticism on PM).
-
#WATCH | Ayodhya, Uttar Pradesh | Chief Priest of Ram Janmabhoomi Teerth Kshetra, Acharya Satyendra Das gives details on the pranpratishtha ceremony of Ram Temple and the rituals before that.
— ANI (@ANI) January 12, 2024 " class="align-text-top noRightClick twitterSection" data="
He says, "Pranpratishtha is an extensive ritual so the puja will begin from 15-16… pic.twitter.com/wLiDBs1lgt
">#WATCH | Ayodhya, Uttar Pradesh | Chief Priest of Ram Janmabhoomi Teerth Kshetra, Acharya Satyendra Das gives details on the pranpratishtha ceremony of Ram Temple and the rituals before that.
— ANI (@ANI) January 12, 2024
He says, "Pranpratishtha is an extensive ritual so the puja will begin from 15-16… pic.twitter.com/wLiDBs1lgt#WATCH | Ayodhya, Uttar Pradesh | Chief Priest of Ram Janmabhoomi Teerth Kshetra, Acharya Satyendra Das gives details on the pranpratishtha ceremony of Ram Temple and the rituals before that.
— ANI (@ANI) January 12, 2024
He says, "Pranpratishtha is an extensive ritual so the puja will begin from 15-16… pic.twitter.com/wLiDBs1lgt
മതത്തിന്‍റെ കാര്യത്തില്‍, ഒരാള്‍ക്ക് ശ്രീരാമനിലും ശ്രീകൃഷ്‌ണനിലും ശിവനിലും വിശ്വസിക്കാം. വിശ്വാസം ഉണ്ടെങ്കില്‍ അത്തരമൊരു ചുറ്റുപാടില്‍ അയാള്‍ പ്രധാനമന്ത്രിയൊന്നും അല്ല. അയാള്‍ ഒരു സാധാരണക്കാരനായ ഭക്തനാണ്. ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
'പ്രതിപക്ഷം നടത്തുന്ന പ്രസ്‌താവന തികച്ചും തെറ്റാണ്. പ്രധാനമന്ത്രി ഇതെല്ലാം ചെയ്യുന്നത് ശ്രീരാമനോടുള്ള ഭക്തിയും വിശ്വാസവും കൊണ്ടാണ്. അതിനാല്‍ ഇത്തരം പ്രസ്‌താവനകള്‍ അദ്ദേഹത്തിനെതിരെ നടത്തുന്നത് മോശമാണ്. അദ്ദേഹം ഒരു രാമ ഭക്തനായിട്ടാണ് പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യ രാമക്ഷേത്ര പ്രിതിഷ്‌ഠ ചടങ്ങ് (Ayodhya ceremony) നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രാണ്‍ പ്രതിഷ്‌ഠയെ കുറിച്ച് ആചാര്യ സത്യേന്ദ്ര ദാസ് വിവരിക്കുകയുണ്ടായി. പ്രതിഷ്‌ഠ ചടങ്ങ് വിപുലമായ ഒരു ചടങ്ങും ആചാരവുമാണെന്ന് രാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ പറഞ്ഞു. ഖര്‍മ്മ (ഹൈന്ദവ വിശ്വാസ പ്രകാരം അശുഭകരമായ സമയം) അവസാനിക്കുന്നതോടെ പൂജ കര്‍മങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കോണ്‍ഗ്രസ് നിലപാട് ലീഗിന് അടിയറവ് വച്ചു, പേടിക്കുന്നത് സമസ്‌തയേയോ: അയോധ്യ വിഷയത്തില്‍ വി മുരളീധരന്‍
ജനുവരി 15നാണ് ഖര്‍മ്മ അവസാനിക്കുക. 16 മുതല്‍ പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ചുള്ള പൂജകള്‍ നടക്കും. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്കൊപ്പം ക്ഷണിക്കപ്പെട്ട നിരവധി പ്രമുഖരാണ് ചടങ്ങിനെത്തുക.