റായ്പൂർ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഛത്തീസ്ഗഡിലെ അബുജ്മദ് പ്രദേശത്തെ ഏഴ് നക്സൽ ഒളിത്താവളങ്ങൾ തകർത്തതായി ബസ്തർ പൊലീസ്. നക്സൽ താവളങ്ങളിൽ നിന്ന് ക്യാമ്പിംഗ് സാമഗ്രികൾ, ആയുധങ്ങൾ, വെടിമരുന്ന് എന്നിവ കണ്ടെടുത്തു. നേരത്തെ, നാരായൺപൂർ ജില്ലാ റിസർവ് ഗ്രൂപ്പിന്‍റെ (ഡിആർജി) ഒരു സംഘം അബുജ്മദ് മേഖലയിലെ ടെക്മെട്ട്/ മുസ്പരാസി കാടിനടുത്തുള്ള നക്സൽ ഒളിത്താവളങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. കൂടുതൽ തെരച്ചിൽ നടക്കുന്നതായി അധികൃതർ അറിയിച്ചു.
ഛത്തീസ്ഗഡിൽ ഏഴ് നക്സൽ ഒളിത്താവളങ്ങൾ തകർത്തു - Over 7 Naxal hideouts demolished in Abujhmad
നക്സൽ താവളങ്ങളിൽ നിന്ന് ക്യാമ്പിംഗ് സാമഗ്രികൾ, ആയുധങ്ങൾ, വെടിമരുന്ന് എന്നിവ കണ്ടെടുത്തു.
നക്സൽ ഒളിത്താവളങ്ങൾ