ETV Bharat / bharat

ഛത്തീസ്‌ഗഡിൽ വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് ; സ്‌ത്രീകള്‍ക്ക് 15,000 രൂപ ധനസഹായം നല്‍കും - congress

Chhattisgarh Gruha Lakshmi Yojana : വിവാഹിതരായ സ്ത്രീകൾക്ക് പ്രതിവർഷം 12,000 രൂപ നൽകുമെന്ന പ്രതിപക്ഷമായ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനത്തിന് ബദലായാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. സഹായ ധനം സ്‌ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.

Etv Bharat Chhattisgarh CM Baghel  Chhattisgarh Gruha Lakshmi Yojana  സ്‌ത്രീകള്‍ക്ക് ധനസഹായം  ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പ്  ഛത്തീസ്‌ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ്  ഭൂപേഷ് ബാഗേൽ  ഛത്തീസ്‌ഗഡ് മഹ്താരി  ഛത്തീസ്‌ഗഡ് ഗൃഹ ലക്ഷ്‌മി യോജന
Chhattisgarh Cm Baghel Announces Women Will Get Rs 15000 Annual Assistance If Cong Retains Power
author img

By ETV Bharat Kerala Team

Published : Nov 12, 2023, 3:33 PM IST

റായ്‌പൂർ: ഛത്തീസ്‌ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. തങ്ങൾ അധികാരം നിലനിർത്തിയാൽ സ്ത്രീകൾക്ക് 15,000 രൂപ വാർഷിക ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ (Bhupesh Baghel) പ്രഖ്യാപിച്ചു (Chhattisgarh CM Baghel Announces Women Will Get Rs 15000 Annual Assistance If Cong Retains Power). വിവാഹിതരായ സ്ത്രീകൾക്ക് പ്രതിവർഷം 12,000 രൂപ നൽകുമെന്ന, പ്രതിപക്ഷമായ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനത്തിന് ബദലായാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം.

ദീപാവലിയുടെ ശുഭ അവസരത്തിൽ, ലക്ഷ്‌മീ ദേവിയുടെയും ഛത്തീസ്‌ഗഡ് മഹ്താരിയുടെയും (Chhattisgarh Mahtari) അനുഗ്രഹത്തോടെ, സ്ത്രീ ശാക്തീകരണത്തിനായി ഒരു സുപ്രധാന തീരുമാനമെടുത്തതായി ബാഗേൽ റായ്‌പൂരിൽ (Raipur) മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഛത്തീസ്‌ഗഡിൽ വീണ്ടും കോൺഗ്രസ് സർക്കാർ രൂപീകരിച്ചാല്‍, സംസ്ഥാനത്തെ സ്ത്രീകൾക്ക് 'ഛത്തീസ്‌ഗഡ് ഗൃഹ ലക്ഷ്‌മി യോജന' യ്ക്ക് (Chhattisgarh Gruha Lakshmi Yojana) കീഴിൽ 15,000 രൂപ വാർഷിക സഹായം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്കുള്ള ദീപാവലി ആശംസകളും ബാഗേൽ ഈയവസരത്തില്‍ അറിയിച്ചു.

Also Read: ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയ്‌ക്ക് മഹാദേവ് വാതുവയ്‌പ്പ് ആപ്പിന്‍റെ ഉടമകൾ നൽകിയത് 508 കോടി : വെളിപ്പെടുത്തലുമായി ഇഡി

സംസ്ഥാനത്ത് ആകെയുള്ള 90 നിയമസഭ സീറ്റുകളിൽ 20 എണ്ണത്തിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 7 ന് നടന്നു. ബാക്കി 70 സീറ്റുകളിലേക്ക് നവംബർ 17 ന് വോട്ടെടുപ്പ് നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 71.11 ശതമാനം പോളിങ് രേഖപ്പെടുത്തി. 20 നിയോജക മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 25 വനിതകള്‍ അടക്കം 223 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 40,78,681 വോട്ടര്‍മാരാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. ഇതില്‍ 20,84,675 പേര്‍ സ്‌ത്രീ വോട്ടര്‍മാരും 19,93,937 പേര്‍ പുരുഷ വോട്ടര്‍മാരും 69 പേര്‍ മറ്റ് വിഭാഗത്തില്‍പ്പെട്ടവരുമാണ്.

മാവോയിസ്റ്റ് ആക്രമണത്തിനിടയിലും ജനങ്ങള്‍ ബൂത്തിലേക്ക്: ഛത്തീസ്‌ഗഡില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തിന് സമീപം മാവോയിസ്റ്റ് ആക്രമണമുണ്ടായി. സുക്‌മയിലെ പോളിങ് ബൂത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഭവം. സൈനികര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. 10 മിനിറ്റ് സമയം ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയും ഒടുവിൽ നക്‌സല്‍ സംഘം പിന്മാറുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്‌തു.

Also Read: വാതുവയ്‌പ്പ് ആപ്പുകൾക്ക് പൂട്ട് ; മഹാദേവ് ബുക്ക് അടക്കം 22 ആപ്ലിക്കേഷനുകൾ നിരോധിച്ച് കേന്ദ്രസർക്കാർ, നടപടി ഇഡിയുടെ അഭ്യർഥനപ്രകാരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.