ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ 71.11 ശതമാനം പോളിങ്; നക്‌സല്‍ ആക്രമണത്തിനിടെയും ബൂത്തിലേക്കൊഴുകിയെത്തി ജനം

Naxal violence In Chhattisgarh: ഛത്തീസ്‌ഗഡില്‍ ആദ്യഘട്ട നിയമസഭ വോട്ടെടുപ്പ് പൂര്‍ത്തിയായി. രേഖപ്പെടുത്തിയത് 71.11 ശതമാനം പോളിങ്. നക്‌സല്‍ ആക്രമണം കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് പോളിങ് പൂര്‍ത്തിയാക്കിയത്.

Chhattisgarh Assembly Elections  Chhattisgarh Assembly Elections Updates  Naxal violence In Chhattisgarh  പോളിങ്  ഛത്തീസ്‌ഗഡില്‍ ആദ്യഘട്ട വോട്ടെടുപ്പ്  നക്‌സല്‍ ആക്രമണം  നിയമസഭ  ആദ്യഘട്ട നിയമസഭ വോട്ടെടുപ്പ് പൂര്‍ത്തിയായി  നക്‌സല്‍ ആക്രമണം
Chhattisgarh Assembly Elections Updates
author img

By ETV Bharat Kerala Team

Published : Nov 8, 2023, 7:54 AM IST

റായ്‌പൂര്‍ : ഛത്തീസ്‌ഗഡില്‍ ഇന്നലെ (നവംബര്‍ 7) നടന്ന ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് 71.11 ശതമാനം പോളിങ് ആണെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഖൈരഗഡ്, ചുയിഖദന്‍, ഗണ്ഡായി ജില്ലകളിലായി 76.31 ശതമാനവും ബിജാപൂരില്‍ 40.98 ശതമാനവുമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത് ബിജാപൂരിലാണ്.

ആദ്യഘട്ട വോട്ടെടുപ്പ് : സംസ്ഥാനത്തെ 20 നിയോജക മണ്ഡലങ്ങളിലാണ് ഇന്നലെ (നവംബര്‍ 7) ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായത്. 20 നിയോജക മണ്ഡലങ്ങളില്‍ 10 എണ്ണത്തില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 3 മണിവരെയാണ് വോട്ടെടുപ്പ് നടന്നത്. ബാക്കി പത്തിടങ്ങളില്‍ രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 5 മണിയോടെ അവസാനിച്ചു.

രാവിലെ 7 മണി മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളിലെത്തി വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ദുര്‍ഗ് ഡിവിഷനിലെ മൊഹ്‌ല-മാൻപൂർ, ബസ്‌തര്‍ ഡിവിഷനിലെ അന്തഗഡ്, ഭാനുപ്രതാപ്പൂർ, കാങ്കർ, കേഷ്‌കൽ, കൊണ്ടഗാവ്, നാരായൺപൂർ, ദന്തേവാഡ, ബീജാപൂർ, കോന്ത എന്നിവിടങ്ങളിലാണ് രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത്. ഖൈരഗഡ്, ഡോംഗർഗഡ്, രാജ്‌നന്ദ്ഗാവ്, ഡോംഗർഗാവ്, ഖുജ്ജി, ബസ്‌തര്‍, ജഗ്‌ദൽപൂർ, ചിത്രകോട്ട്, പണ്ടാരിയ, കവർധ എന്നിവിടങ്ങളിലാണ് 8 മണി മുതല്‍ 5 മണി വരെ വോട്ടെടുപ്പ് നടന്നത്.

സംസ്ഥാനത്തെ നക്‌സലേറ്റ് ആക്രമണ സാധ്യത കണക്കിലെടുത്താണ് വോട്ടെടുപ്പ് ഇത്തരത്തില്‍ ക്രമീകരിച്ചത്. 20 നിയോജക മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 25 വനിതകള്‍ അടക്കം 223 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 40,78,681 വോട്ടര്‍മാരാണ് സമ്മതിദായക അവകാശം രേഖപ്പെടുത്തിയത്. ഇതില്‍ 20,84,675 പേര്‍ സ്‌ത്രീ വോട്ടര്‍മാരും 19,93, 937 പേര്‍ പുരുഷ വോട്ടര്‍മാരുമാരും 69 പേര്‍ മറ്റ് വിഭാഗത്തില്‍പ്പെട്ടവരുമാണ്.

നക്‌സല്‍ ആക്രമണത്തിനിടയിലും ജനങ്ങള്‍ ബൂത്തിലേക്ക്: ഛത്തീസ്‌ഗഡില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തിന് സമീപം നക്‌സലേറ്റ് ആക്രമണമുണ്ടായി. സുക്‌മയിലെ പോളിങ് ബൂത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് സംഭവം. സൈനികര്‍ക്ക് നേരെ നക്‌സലേറ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു.

10 മിനിറ്റ് സമയം ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയും ഒടുക്കം നക്‌സല്‍ സംഘം പിന്മാറുകയായിരുന്നു. ഇരുവിഭാഗത്തിന്‍റെയും ഏറ്റമുട്ടലില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്‌തു.

കനത്ത സുരക്ഷയൊരുക്കിയ വോട്ടെടുപ്പ് : ഛത്തീസ്‌ഗഡില്‍ രാവിലെ പോളിങ് ആരംഭിക്കുന്നത് കനത്ത സുരക്ഷയൊരുക്കിയായിരുന്നു. നക്‌സലേറ്റ് സാന്നിധ്യമുള്ള ബസ്‌തറില്‍ സൈനികരും അര്‍ധ സൈനികരും അടക്കം 40,000 പേരെയാണ് വിന്യസിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നക്‌സലേറ്റുകള്‍ തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്ന തരത്തില്‍ ബസ്‌തര്‍ മേഖലയില്‍ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലത്ത് കനത്ത സുരക്ഷയൊരുക്കിയത്.

Also read: നിയമസഭ തെരഞ്ഞെടുപ്പിന് 2 ദിവസം മാത്രം; ഛത്തീസ്‌ഗഡില്‍ പ്രചാരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു, പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.