ബെംഗ്ളൂരു: നിയന്ത്രണം നഷ്‌ടപ്പെട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്‌ച രാവിലെ ഏഴ് മണിയോടെ ബനശങ്കരി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപം കത്രിഗുപ്പെ പ്രദേശത്താണ് സംഭവം. കാർ ഡ്രൈവർ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കന്നഡ സീരിയലിന്‍റെ അസിസ്റ്റന്‍റ് ഡയറക്‌ടറായി പ്രവർത്തിക്കുകയാണ് മുകേഷ്.
Also read: കർണാടകയില്‍ കാറപകടം ; മലയാളി ദമ്പതികൾ മരിച്ചു, 2 പേര്‍ക്ക് പരിക്ക്