ETV Bharat / bharat

ഹോം ഗാർഡ് ഉദ്യോഗസ്ഥനെ മർദിച്ച് ബന്ദിയാക്കി; നാല് പേർ പിടിയിൽ

author img

By

Published : Jun 11, 2021, 3:49 AM IST

ഒരു കേസുമായി ബന്ധപ്പെട്ട നോട്ടീസ് നൽകാനെത്തിയപ്പോളായിരുന്നു പ്രതികൾ കൂട്ടം ചേർന്ന് ഹോം ഗാർഡ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ബന്ദിയാക്കിയത്.

telangana crime news  attack against homeguard in telangana  telangana home guard attacked  ഹോം ഗാർഡിനെ മർദിച്ച് ബന്ദിയാക്കി  തെലങ്കാന ക്രൈം വാർത്തകൾ  തെലങ്കാനയിൽ ഹോംഗാർഡിനെ മർദിച്ച് ബന്ദിയാക്കി
ഹോം ഗാർഡ് ഉദ്യോഗസ്ഥനെ മർദിച്ച് ബന്ദിയാക്കി; നാല് പേർ പിടിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ പൊലീസ് ഹോംഗാർഡിനെ മർദിച്ച് ബന്ദിയാക്കിയ നാല് പേർ പിടിയിൽ. ഒരു ബിസിനസുകാരനെയും ഇയാളുടെ മൂന്ന് കൂട്ടാളികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു കേസുമായി ബന്ധപ്പെട്ട് ബിസിനസുകാരന് നോട്ടീസ് നൽകാനായി കനകയ്യ എന്ന ഹോം ഗാർഡ് സ്ഥലത്തെത്തിയപ്പോളായിരുന്നു മർദനം നടന്നതും തുടർന്ന് ഇയാളെ ബന്ദിയാക്കിയതും.

Also Read: വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം; ഒരാൾ മരിച്ചു

ഹോം ഗാർഡിനെ മർദിച്ച ശേഷം സംഘം അദ്ദേഹത്തിന്‍റെ തിരിച്ചറിയൽ രേഖയും മൊബൈൽ ഫോണും വലിച്ചെറിഞ്ഞ് കളഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ പതഞ്ചേരു പൊലീസാണ് പിന്നീട് ഇവരെ കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം നാല് പേരെയും അറസ്റ്റ് ചെയ്യുകയും ഹോം ഗാർഡിനെ മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ പ്രസക്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു.

Also Read: മലാല യൂസഫ്‌സായിക്കെതിരെ അക്രമണ ആഹ്വാനം; പാകിസ്ഥാനിൽ മതനേതാവ് പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.