ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ വിഷയം ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പെഗസാസ് വിഷയം ഇത്തവണത്തെ സമ്മേളനത്തിലും ഉയര്‍ത്തുമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. എങ്ങനെ വിഷയം ഉയര്‍ത്തണമെന്ന് സംബന്ധിച്ച് പ്രതിപക്ഷ നിരയില്‍ സമവായമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പെഗാസാസ് ചാര സ്ഫോറ്റ്‌വെയര്‍ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളുമായി ആലോചിച്ച് ഈ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്ന്നങ്ങള്‍, ദലിതുകള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളും കോണ്‍ഗ്രസ് പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് ഖാര്‍ഖെ പറഞ്ഞു.
അതെസമയം ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിർരജ്ഞന്‍ ചൗധരി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ അവകാശ ലംഘന പ്രമേയം അവതരിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് കത്തെഴുതി. പെഗാസസ് വിഷയത്തില്‍ അശ്വിനി വൈഷ്ണവ് ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപണം.
ALSO READ: budget session 2022: എംപിമാര്‍ തുറന്ന മനസോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പ്രധാനമന്ത്രി