ETV Bharat / bharat

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; ബിജെപി 13 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു

author img

By

Published : Mar 23, 2021, 1:11 PM IST

294 സീറ്റുകളിലേക്കുള്ള പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായി നടക്കും

BJP names candidates for Bengal polls  West Bengal assembly elections  BJP candidates for election  BJP in West Bengal  പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്  പശ്ചിമ ബംഗാൾ  13 സ്ഥാനാർഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു  അശോക് ലാഹിരി  അലിപൂർദുവർ
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; 13 സ്ഥാനാർഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ 13 സ്ഥാനാർഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു. ബലൂർഘട്ടിൽ സ്ഥാനാർഥിയായി അശോക് ലാഹിരിയെ പ്രഖ്യാപിച്ചു. ആദ്യം അശോക് ലാഹിരിയെ അലിപൂർദുവറിൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇവിടേക്ക് സുമൻ കാഞ്ചിലാലിനെ പ്രഖ്യാപിക്കുകയായിരുന്നു.

മുൻ പശ്ചിമ ബംഗാൾ കോൺഗ്രസ് മേധാവി സോമെൻ മിത്രയുടെ ഭാര്യ ശിഖ മിത്ര ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതിനെ തുടർന്ന് ചൗരംഗിയില്‍ നിന്ന് ദെബബ്രത മാഷിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മാർച്ച് 18ന് ചൗരംഗിയിലെ ബിജെപി സ്ഥാനാർഥിയായി ശിഖ മിത്രയെ ബിജെപി പ്രഖ്യാപിച്ചിരുന്നു. കലിംപോങ്ങിൽ സുഭപ്രധാൽ ആണ് ബിജെപി സ്ഥാനാർഥി. ഡാർജിലിംഗിൽ നീരജ് തമാങ് സിംബ, കുർസിയോങ്ങിൽ ബിഷ്ണു പ്രസാദ് ശർമ്മ എന്നിവരെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഏപ്രിൽ 17ന് വടക്കൻ ബംഗാൾ ഹിൽ സീറ്റുകളിൽ വോട്ടെടുപ്പ് നടക്കും.

കരണ്ടിഗിയിൽ നിന്ന് സുഭാഷ് സിങ്ക, ഇറ്റാഹറിൽ നിന്ന് അമിത് കുമാർ കുണ്ടു, ബാഗ്ദയിൽ നിന്ന് ബിശ്വാജിത് ദാസ്, ബംഗാവോൺ ഉത്തറിൽ നിന്ന് അശോക് ക്രിട്ടോണിയ, ഗൈഗട്ട നിന്ന് സുബ്രത താക്കൂർ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. ഏപ്രിൽ 22ന് ആറാംഘട്ട തെരഞ്ഞെടുപ്പിൽ ഇവിടെ വോട്ടെടുപ്പ് നടക്കും. ലെഫ്റ്റനന്‍റ് ജനറൽ സുബ്രത സാഹ റാഷ്‌ബെഹാരിയിൽ നിന്നും ബഹറാംപൂരിൽ നിന്ന് സുബ്രത മൊയ്‌ത്രയും കാശിപൂർ-ബെൽഗച്ചിയയിൽ നിന്ന് ശിവാജി സിംഗ റോയിയും സ്ഥാനാർഥികളാണ്. 294 സീറ്റുകളിലേക്കുള്ള പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.