ETV Bharat / bharat

നാടകീയ 'രാത്രിനീക്ക'വുമായി ദേവേന്ദ്ര ഫഡ്‌നാവിസ് രാജ്‌ഭവനില്‍ ; ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെടണമെന്ന് ഗവര്‍ണറോട് - ദേവേന്ദ്ര ഫഡ്നവിസ് രാജ് ഭവനില്‍

സര്‍ക്കാറിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെണമെന്നാണ് ഫഡ്‌നാവിസിന്‍റെ അഭ്യര്‍ഥന

Devendra Fadnavis arrives at Raj Bhavan in Mumbai  Urgent floor test  ദേവേന്ദ്ര ഫഡ്നവിസ് രാജ് ഭവനില്‍  സര്‍ക്കാര്‍ ഭൂരിപക്ഷം പരിശോധിക്കണമെന്ന് ആവശ്യം
ദേവേന്ദ്ര ഫഡ്നവിസ് രാജ് ഭവനില്‍; സര്‍ക്കാര്‍ ഭൂരിപക്ഷം പരിശോധിക്കണമെന്ന് ആവശ്യം
author img

By

Published : Jun 28, 2022, 11:04 PM IST

മുംബൈ : നിര്‍ണായക നീക്കവുമായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മുംബൈയിലെ രാജ് ഭവനില്‍. ഉദ്ധവ് താക്കറെ സര്‍ക്കാറിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെണമെന്നാണ് അദ്ദേഹത്തിന്‍റെ അഭ്യര്‍ഥന. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം എന്ന് ആവശ്യപ്പെട്ട് എട്ട് സ്വതന്ത്ര എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് ഇ മെയില്‍ അയച്ചതായും വിവരമുണ്ട്.

മഹാവികാസ് അഘാഡി സഖ്യത്തിന്‍റെ ഭാഗമായ 39 ശിവസേന എം.എല്‍.എമാര്‍ അവരുടെ പിന്തുണ പിന്‍വലിച്ചെന്നും ഇക്കാര്യം കാണിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഫഡ്‌നാവിസ് രാജ്ഭവനില്‍ എത്തിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അദ്ദേഹം നദ്ദയെ ധരിപ്പിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് 170 എംഎല്‍എമാരുടെ പിന്‍തുണ ബിജെപിക്ക് ഉണ്ടെന്നാണ് അവകാശ വാദം. അതിനാല്‍ തന്നെ സഭയില്‍ ഉടന്‍ പ്രോ ടേം സ്പീക്കറെ നിയമിക്കണമെന്നും ബിജെപി ആവശ്യപ്പെടിരുന്നു.

Also Read: നിർണായക നീക്കങ്ങള്‍ക്കൊരുങ്ങി ബിജെപി ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകള്‍, അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി ഫഡ്‌നാവിസ്

അതിനിടെ ഗുവാഹത്തിയിൽ ക്യാമ്പ് ചെയ്യുന്ന പാർട്ടിയിലെ വിമത എംഎൽഎമാരോട് മുംബൈയിലേക്ക് മടങ്ങാനും തന്നോട് സംസാരിക്കാനും അഭ്യർഥിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത് എത്തി. ഗുവാഹത്തിയിൽ ക്യാമ്പ് ചെയ്യുന്ന വിമത എംഎൽഎമാരിൽ ഉദ്ധവ് പക്ഷ എംഎൽഎമാരുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ ഏക്‌നാഥ് ഷിൻഡെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് താക്കറെയുടെ പ്രസ്‌താവന.

Also Read: 'മുംബൈയിൽ തിരിച്ചെത്തി എന്നോട് സംസാരിക്കൂ'; വിമത എംഎൽഎമാരോട് ഉദ്ധവ് താക്കറെ

'നിങ്ങളുടെ പ്രവൃത്തികളാൽ ശിവസൈനികർക്കിടയിലും പൊതുജനങ്ങൾക്കിടയിലും സൃഷ്ടിക്കപ്പെട്ട ആശയക്കുഴപ്പം മാറ്റാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് അഭ്യർഥിക്കുന്നു. നിങ്ങൾ തിരിച്ചുവന്ന് എന്നെ അഭിമുഖീകരിച്ചാൽ പ്രശ്‌നങ്ങൾക്ക് പോംവഴി കണ്ടെത്താനാകും. പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ ഞാൻ ഇപ്പോഴും നിങ്ങളെ പരിപാലിക്കുന്നുണ്ട്' - താക്കറെ പറഞ്ഞു.

അതേസമയം വിമത എംഎൽഎമാർ ഗുവാഹത്തിയിൽ സ്വമേധയാ എത്തിയതാണെന്നും ഒരു എംഎൽഎയും തടവിലല്ലെന്നും ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. ഹിന്ദുമതത്തെക്കുറിച്ചുള്ള ബാൽ താക്കറെയുടെ ദർശനത്തോടൊപ്പമാണ് മുന്നോട്ടുപോകുന്നതെന്നും തങ്ങൾ ഉടൻ തന്നെ മുംബൈയിൽ തിരിച്ചെത്തുമെന്നും ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.