ലക്‌നൗ: ഉത്തർപ്രദേശിൽ നടന്ന ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 85 ശതമാനത്തോളം സീറ്റുകൾ സ്വന്തമാക്കി എന്നും ജനങ്ങളുടെ മനസ് ബി.ജെ.പിക്ക് അനുകൂലമാണെന്ന് ട്രെൻഡുകൾ സൂചിപ്പിക്കുന്നതായും അദ്ദേഹം കുട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശ പ്രകാരം നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഈ വിജയം സാധ്യമായത്. ഏഴ് വർഷം മുമ്പ് അദ്ദേഹം നൽകിയ 'സബ്ക സാഥ്, സബ്ക വികാസ്' എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാനായി സംസ്ഥാന സർക്കാർ ഗ്രാമങ്ങളിലെ ദരിദ്രർ, യുവാക്കൾ, കർഷകർ എന്നിവർക്കായി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഇതാണ് പാർട്ടിക്ക് ഇത്ര വലിയ വിജയം സമ്മാനിച്ചതെന്ന് ആദിത്യനാഥ് പറഞ്ഞു.
-
उत्तर प्रदेश में ब्लॉक प्रमुखों के चुनाव में भी @BJP4UP ने अपना परचम लहराया है। @myogiadityanath सरकार की नीतियों और जनहित की योजनाओं से जनता को जो लाभ मिला है, वो पार्टी की भारी जीत में परिलक्षित हुआ है। इस विजय के लिए पार्टी के सभी कार्यकर्ता बधाई के पात्र हैं। https://t.co/QZP6u1kjVT
— Narendra Modi (@narendramodi) July 10, 2021 " class="align-text-top noRightClick twitterSection" data="
">उत्तर प्रदेश में ब्लॉक प्रमुखों के चुनाव में भी @BJP4UP ने अपना परचम लहराया है। @myogiadityanath सरकार की नीतियों और जनहित की योजनाओं से जनता को जो लाभ मिला है, वो पार्टी की भारी जीत में परिलक्षित हुआ है। इस विजय के लिए पार्टी के सभी कार्यकर्ता बधाई के पात्र हैं। https://t.co/QZP6u1kjVT
— Narendra Modi (@narendramodi) July 10, 2021उत्तर प्रदेश में ब्लॉक प्रमुखों के चुनाव में भी @BJP4UP ने अपना परचम लहराया है। @myogiadityanath सरकार की नीतियों और जनहित की योजनाओं से जनता को जो लाभ मिला है, वो पार्टी की भारी जीत में परिलक्षित हुआ है। इस विजय के लिए पार्टी के सभी कार्यकर्ता बधाई के पात्र हैं। https://t.co/QZP6u1kjVT
— Narendra Modi (@narendramodi) July 10, 2021
ശനിയാഴ്ച രാവിലെ 11 മുതൽ 3 മണിവരെയാണ് തെരഞ്ഞെടുപ്പ് നടന്നത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ വെള്ളിയാഴ്ച 349 സ്ഥാനാർഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ശേഷിച്ച 476 സീറ്റുകളിലേക്കാണ് മൽസരം നടന്നത്. 1,710 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ALSO READ: തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയില്‍ പരക്കെ അക്രമം; ബിജെപിക്കെതിരെ രാഹുലും പ്രിയങ്കയും
ബ്ലോക്ക് പഞ്ചായത്ത് മേധാവിയുടെ 825 തസ്തികകളിലേക്ക് 1,778 നാമനിർദ്ദേശ പത്രികകൾ ലഭിച്ചതായും അതിൽ 68 എണ്ണം റദ്ദാക്കിയതായും 187 എണ്ണം പിൻവലിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ മനോജ് കുമാർ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
അതേസമയം തിരഞ്ഞടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. 17 ജില്ലകളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.