ETV Bharat / bharat

വിവാഹാഭ്യര്‍ഥന നിരസിച്ച് ഉറ്റ സുഹൃത്തിന്‍റെ കാമുകന്‍ ; മനോവിഷമത്തില്‍ വിഷം കഴിച്ച് കൗമാരക്കാരികള്‍, 3 പേര്‍ മരിച്ചു - ബിഹാറിലെ ഔറംഗബാദിൽ വിഷം കഴിച്ച മൂന്ന് കൗമാരക്കാരികള്‍ മരിച്ചു

ബിഹാറിലെ ഔറംഗബാദിൽ വെള്ളിയാഴ്‌ച വൈകുന്നേരമാണ് സംഭവം

Three Teenagers Died After Consuming Poison In Aurangabad  Aurangabad suicide case  Six girls consume poison over love affair in Bihar  Bihar poison Three girls dead  ബിഹാറിലെ ഔറംഗബാദിൽ വിഷം കഴിച്ച മൂന്ന് കൗമാരക്കാരികള്‍ മരിച്ചു  ബിഹാറിലെ ഔറംഗബാദിൽ മനോവിഷമത്തില്‍ വിഷം കഴിച്ച് കൗമാരക്കാരികള്‍
വിവാഹാഭ്യര്‍ഥന നിരസിച്ച് ഉറ്റ സുഹൃത്തിന്‍റെ കാമുകന്‍; മനോവിഷമത്തില്‍ വിഷം കഴിച്ച് കൗമാരക്കാരികള്‍, 3 പേര്‍ മരിച്ചു
author img

By

Published : Apr 9, 2022, 10:04 PM IST

പട്‌ന : ബിഹാറിലെ ഔറംഗബാദിൽ വിഷം കഴിച്ച മൂന്ന് കൗമാരക്കാരികള്‍ മരിച്ചു. മൂന്ന് പെൺകുട്ടികൾ ഗുരുതരാവസ്ഥയിലാണ്. വെള്ളിയാഴ്‌ച വൈകുന്നേരമാണ് സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ : ആറ് പെണ്‍കുട്ടികളില്‍ ഒരാള്‍, ബന്ധുവായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാനുള്ള ആഗ്രഹം കൗമാരക്കാരി സുഹൃത്തുക്കളോടൊപ്പം ആണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നുകണ്ട് പറഞ്ഞു. എന്നാൽ, ഇയാള്‍ വിവാഹം കഴിക്കാൻ വിസമ്മതിച്ചു.

വിഷമത്തോടെ പെൺകുട്ടിയും മറ്റ് കൗമാരക്കാരികളും സ്വന്തം ഗ്രാമത്തിലേക്ക് പോയി. മനോവിഷമം വര്‍ധിച്ചതോടെ പ്രണയത്തിലായിരുന്ന കുട്ടി വിഷം കഴിച്ചു. തുടര്‍ന്ന്, ഉറ്റ സുഹൃത്തുക്കാളായ പെണ്‍കുട്ടികളും വിഷം കഴിക്കുകയായിരുന്നു.

അന്വേഷണം ഊര്‍ജിതം : മൂന്ന് പെൺകുട്ടികൾ സംഭവസ്ഥലത്തുവച്ച് മരിച്ചു. മൂന്നുപേർ ഗുരുതരാവസ്ഥയിൽ മഗധ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

കൗമാരക്കാരികളുടെ പ്രായം 12 നും 16 നും ഇടയിലാണ്. മരണകാരണം വ്യക്തമാവാന്‍ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.