ETV Bharat / bharat

'സ്‌ത്രീകൾക്കെതിരായ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്ല' ; സുപ്രധാന പ്രഖ്യാപനങ്ങളുമായി ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി - independence day

ഛത്തീസ്‌ഗഡിൽ സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ നിര്‍ണായക പ്രഖ്യാപനങ്ങള്‍

ഭൂപേഷ് ബഗേൽ  ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി  സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ  റായ്‌പൂരിലെ സ്വാതന്ത്ര്യദിന ചടങ്ങ്  സ്വാതന്ത്യ ദിനം  ഭൂപേഷ് ബഗേൽ പ്രഖ്യാപനങ്ങൾ  Chhattisgarh Chief Minister  Bhupesh Baghel  Bhupesh Baghel announcements  independence day  Chhattisgarh independence day
Bhupesh Baghel announcements
author img

By

Published : Aug 15, 2023, 9:57 PM IST

റായ്‌പൂർ : സ്‌ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ബലാത്സംഗം, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയാണ് സർക്കാർ ജോലിയില്‍ നിന്ന് വിലക്കുക. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രസംഗിക്കവെയാണ് നിര്‍ണായക പ്രഖ്യാപനം.

റായ്‌പൂരിലെ പൊലീസ് പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി റായ്‌പൂരിൽവച്ച് ഇത്തരത്തിൽ 15 ഓളം പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.

  • ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ഛത്തീസ്‌ഗഡി ഭാഷ ഉൾപ്പെടുത്തും.
  • ആദിവാസി മേഖലകളിലെ പ്രാദേശിക ഭാഷകൾ അതത് പ്രദേശങ്ങളിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ വിഷയമായി ഉൾപ്പെടുത്തും.
  • ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളെ കുറിച്ചുള്ള വിവരങ്ങൾ അടുത്ത വർഷം മുതൽ സർക്കാർ സ്‌കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും.
  • സംസ്ഥാനത്ത് ഉൾപ്രദേശങ്ങളിലുള്ള സർക്കാർ സ്‌കൂളുകളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് മെഡിക്കൽ, എഞ്ചിനീയറിംഗ് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് മികച്ച സ്ഥാപനങ്ങളിൽ സൗജന്യ ഓൺലൈൻ കോച്ചിങ് ലഭ്യമാക്കും.
  • സർക്കാർ കോളജ് വിദ്യാർഥികൾക്ക് സൗജന്യ ബസ് സർവീസ് (bus pick up and drop) സൗകര്യം ഒരുക്കും.
  • സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു കോളജിലെങ്കിലും ബിരുദാനന്തര ബിരുദ കോഴ്‌സിനുള്ള സൗകര്യം ഒരുക്കും.
  • മൂന്ന് വിഭാഗങ്ങളിലായി എഴുത്തുകാരെ 'സാഹിത്യ അക്കാദമി സമ്മാൻ' പുരസ്‌കാരം നൽകി ആദരിക്കും. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവുമാണ് നല്‍കുക.
  • നിർമാണത്തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നതിനായി 'മുഖ്യമന്ത്രി നിർമാണ്‍ ശ്രമിക് പെൻഷൻ സഹായത യോജന' ആരംഭിക്കും. 10 വർഷമായി നിർമാണ മേഖലയിലുള്ള 60 വയസ് തികഞ്ഞ തൊഴിലാളികൾക്ക് ജീവിതകാലം മുഴുവൻ പ്രതിമാസം 1500 രൂപ പെൻഷൻ നൽകും.
  • പട്ടുനൂൽ ഉത്‌പാദനം, തേനീച്ച വളർത്തൽ എന്നിവ കാർഷിക മേഖലയിൽ ഉൾപ്പെടുത്തും.
  • കോഴിവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 'ഛത്തീസ്‌ഗഡ് പൗൾട്രി ഫാമിംഗ് പ്രമോഷൻ സ്‌കീം' അവതരിപ്പിക്കും.
  • സംസ്ഥാന തലത്തിൽ ലോങ്‌ജമ്പ്, 100 മീറ്റർ ഓട്ടം, ഗുസ്‌തി എന്നിവയിൽ 18 മുതൽ 40 വയസുവരെയുള്ള വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന കായികതാരങ്ങളെ മികച്ച കളിക്കാരായി പ്രഖ്യാപിക്കും.
  • 'സ്വച്ഛത ദീദി' (ശുചിത്വ സ്‌ത്രീ തൊഴിലാളികൾ) യുടെ ഓണറേറിയം 20 ശതമാനം വർധിപ്പിക്കും.
  • കമ്മ്യൂണിറ്റി ഓർഗനൈസർമാരുടെ ഓണറേറിയത്തിലും സമാനമായി 20 ശതമാനം വർധനവുണ്ടാകും.
  • ഐടിഐ കരാർ പരിശീലന ഓഫിസർമാരുടെ ശമ്പളം പ്രതിമാസം 25,780 രൂപയിൽ നിന്ന് 32,740 രൂപയായും ഗസ്റ്റ് ലക്‌ചറർമാരുടെ ശമ്പളം 13,000 രൂപയിൽ നിന്ന് 15,000 രൂപയായും വർധിപ്പിക്കുമെന്നും ഭൂപേഷ് ബാഗേൽ പ്രഖ്യാപിച്ചു.

ചടങ്ങിൽ വിവിധ സുരക്ഷാസേനകളുടെ സംയുക്ത പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ബാഗേൽ സ്‌ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പാക്കുന്നതിലാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. സ്വാതന്ത്ര്യദിനത്തെ രാഷ്‌ട്രീയ അവസരമായി ഉപയോഗിക്കരുതെന്ന് പറഞ്ഞ ബാഗേൽ, അടുത്ത വർഷം ന്യൂഡൽഹി അശോക്‌ റോഡിലുള്ള ബിജെപി ഓഫിസിൽ ആയിരിക്കും നരേന്ദ്രമോദി പതാക ഉയർത്തുകയെന്നും കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.