ETV Bharat / bharat

വാർത്താ വിനിമയ നിരോധനം: കശ്മീരിന് രക്ഷയായി റേഡിയോ സംപ്രേഷണം - radio broadcast

പാക് അധിനിവേശ കശ്മീരിൽ നിന്ന് പ്രചരിക്കുന്ന പ്രചാരണത്തിന് എതിരായി റേഡിയോ കശ്മീർ ഡയൽ-ഇൻ പ്രോഗ്രാമുകൾ ആരംഭിച്ചു. അത് വഴി ബന്ധുക്കളെ വിളിക്കാനും താഴ്‌വരയിലെ യഥാർത്ഥ സ്ഥിതിയെന്തെന്ന് മനസിലാക്കാനും കശ്മീരികൾക്ക് സാധിക്കുന്നുണ്ട്. പ്രാദേശിക ഭാഷകളായ കശ്മീരി, ഗോജ്രി, ഡോഗ്രി, ബോട്ടി എന്നിവയില്‍ റേഡിയോ പ്രക്ഷേപണം നടത്തിയത് വഴി വ്യാജ പ്രചാരണങ്ങളെ നേരിടാൻ സർക്കാരിന് കഴിഞ്ഞു എന്നതും വസ്തുതയാണ്.

കശ്മീരിന് രക്ഷയായി റേഡിയോ സംപ്രേഷണം
author img

By

Published : Aug 22, 2019, 9:48 AM IST

Updated : Aug 22, 2019, 1:02 PM IST

ശ്രീനഗർ; ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത് രാജ്യം ഏറെ ചർച്ച ചെയ്തതാണ്. എന്നാല്‍ അത്തരമൊരു സാഹചര്യം എങ്ങനെ സംഭവിച്ചു എന്ന് പോലും കശ്മീരികൾ അറിഞ്ഞത് ഏറെ വൈകിയാണ്. കാരണം ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു.

കശ്മീരിന് രക്ഷയായി റേഡിയോ സംപ്രേഷണം
സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി വാർത്താ ശേഖരണത്തിനുള്ള അവസര നഷ്ടമാകുകയും ചെയ്തിരുന്നു. ഈ അവസ്ഥയില്‍ കശ്മീരികൾക്ക് ആശ്വാസമായത് കശ്മീർ റേഡിയോ സംപ്രേഷണമാണ്. രാജ്യത്ത് ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ടിരുന്ന റേഡിയോ പ്രക്ഷേപണം വലിയ രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിനെ സ്വാധീനിച്ചത്. റേഡിയോ കശ്മീരിന്‍റെയും ഓൾ ഇന്ത്യ റേഡിയോയുടെയും പ്രക്ഷേപണം താഴ്‌വരയ്ക്കകത്തോ പുറത്തോ താമസിക്കുന്ന ബന്ധുക്കളുമായി ബന്ധപ്പെടാൻ കശ്മീരികളെ സഹായിച്ചു. പാക് അധിനിവേശ കശ്മീരിൽ നിന്ന് പ്രചരിക്കുന്ന പ്രചാരണത്തിന് എതിരായി റേഡിയോ കശ്മീർ ഡയൽ-ഇൻ പ്രോഗ്രാമുകൾ ആരംഭിച്ചു. അത് വഴി ബന്ധുക്കളെ വിളിക്കാനും താഴ്‌വരയിലെ യഥാർത്ഥ സ്ഥിതിയെന്തെന്ന് മനസിലാക്കാനും കശ്മീരികൾക്ക് സാധിക്കുന്നുണ്ട്. പ്രാദേശിക ഭാഷകളായ കശ്മീരി, ഗോജ്രി, ഡോഗ്രി, ബോട്ടി എന്നിവയില്‍ റേഡിയോ പ്രക്ഷേപണം നടത്തിയത് വഴി വ്യാജ പ്രചാരണങ്ങളെ നേരിടാൻ സർക്കാരിന് കഴിഞ്ഞു എന്നതും വസ്തുതയാണ്. രാജ്യം മുഴുവൻ ഡിജിറ്റലൈസ് ഇന്ത്യ എന്ന് അവകാശപ്പെടുമ്പോൾ കശ്മീരിലെ വാർത്താ വിനിമയ സംവിധാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതില്‍ വലിയ പ്രതിഷേധം കശ്മീരികൾക്കിടയിലുണ്ട്. ഇന്‍റർനെറ്റ് സേവനം ഇപ്പോഴും പൂർണമായും വേഗത്തിലും ലഭ്യമാകുന്നില്ലെന്ന് കശ്മീരി യുവാക്കൾ പറയുന്നു. ഓഗസ്റ്റ് അഞ്ചിന് ഉറക്കം ഉണർന്നപ്പോൾ കശ്മീരിന് ലോകത്തോടുള്ള ബന്ധം നഷ്ടമായെന്നാണ് ഇന്‍റർ നെറ്റ് സേവനങ്ങൾ റദ്ദാക്കിയതിനെ കുറിച്ചുള്ള യുവാക്കളുടെ പ്രതികരണം.

Intro:Body:

peopele views on current situation in kashmir

Conclusion:
Last Updated : Aug 22, 2019, 1:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.