ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,566 പുതിയ കൊവിഡ് കേസുകളും 194 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,58,333 ആയതായി കേന്ദ്ര ആരോഗ്യ കുടുംബ മന്ത്രാലയം അറിയിച്ചു.
നിലവിൽ ഇന്ത്യയിലെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 86,110 ആണ്. ഇതുവരെ 67,692 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. കൊവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് 4,531 പേരാണ് മരിച്ചത്. 56,948 കേസുകൾ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ 18,545 കൊവിഡ് കേസുകളും ഗുജറാത്തിലും ഡൽഹിയിലും യഥാക്രമം 15,195, 15,257 കൊവിഡ് കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.