ETV Bharat / bharat

വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി കർണാടക സ്പീക്കർ

author img

By

Published : Jul 31, 2019, 2:37 PM IST

സിര്‍സിയില്‍ നിന്നുള്ള എംഎല്‍എയാണ് വിശ്വേശ്വര്‍ ഹെഗ്‌ഡെ.

വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി കർണ്ണാടക സ്പീക്കർ

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ സ്പീക്കറായി ബിജെപിയുടെ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ കൗണ്‍സില്‍ ഐക്യകണ്ഠേനയാണ് വിശ്വേശ്വറിനെ തെരഞ്ഞെടുത്തത്. ഉത്തരകന്നഡ ജില്ലയിലെ സിര്‍സിയില്‍ നിന്നുള്ള എംഎല്‍എയാണ് വിശ്വേശ്വര്‍. ആറാം തവണയാണ് അദ്ദേഹം നിയമസഭയില്‍ എത്തുന്നത്. 1994-99 കാലത്തും വിശ്വേശ്വര്‍ നിയമസഭാ സ്പീക്കറായിരുന്നു.

വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിലൂടെയാണ് വിശ്വേശ്വറിന്‍റെ രാഷ്ട്രീയപ്രവേശം. അങ്കോളയില്‍ നിന്നാണ് അദ്ദേഹം ആദ്യമായി നിയമ സഭയില്‍ എത്തിയത്. മൂന്ന് തവണ അങ്കോളിയില്‍ നിന്ന് ജയിച്ചു. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ രാജി വച്ചിരുന്നു. തുടര്‍ന്നാണ് വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരിയെ സ്പീക്കറായി ബിജെപി നാമനിര്‍ദേശം ചെയ്‌തത്.

Intro:Body:

Karnataka: Vishweshwar Hegde Kageri has been elected as the Karnataka Legislative Assembly Speaker. Unanimously elected As the speaker of Karnataka Legislative Assembly. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.