ചിത്രകൂട്:ഉത്തർപ്രദേശിലെ ചിത്രകൂടിൽ കനത്ത മഴ തുടരുന്നത് മൂലം മന്ദാകിനി നദി കര കവിഞ്ഞൊഴുകുന്നു. ഉത്തർപ്രദേശിൻ്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പൂർണ്ണമായും സ്‌തംഭിച്ച അവസ്ഥയിലാണ്. ജില്ലാ ഭരണകൂടം ജനങ്ങളോട് വീടുകളും കടകളും ഒഴിഞ്ഞ് സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. ഭരണകൂടം രക്ഷാപ്രവർത്തകരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദുരിത മറികടക്കാൻ ഇത് പര്യാപ്തമല്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
നദീതീരത്ത് താമസിക്കുന്നവർ തങ്ങളുടെ വീടുകളും 1,000 ത്തിലധികം കടകളും വെള്ളത്തിനടിയിലായതായി അറിയിച്ചു. തങ്ങൾക്ക് ഭക്ഷണവും, അവശ്യ സാധനങ്ങളും ജില്ലാ ഭരണകൂടം എത്തിച്ച് നൽകുന്നില്ലെന്നും പ്രദേശ വാസികൾ ആരോപിച്ചു. ആളുകൾ പരിഭ്രാന്തരാണെന്നും അവസ്ഥയിൽ മാറ്റമുണ്ടാകുമോയെന്നതിനെ പറ്റി അധികൃതർ ഒന്നും തന്നെ അറിയിക്കുന്നില്ലെന്നും അവർ കൂട്ടിചേർത്തു.