ETV Bharat / bharat

ഫിലിപ്പീൻസ്-ഇന്ത്യ സാമ്പത്തിക സഹകരണത്തിന് വലിയ സാധ്യതകളെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.

author img

By

Published : Oct 20, 2019, 3:48 AM IST

ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി, ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമുകൾ, ഫിലിപ്പൈൻസിലെ 'ബിൽഡ്, ബിൽഡ്, ബിൽഡ്', പദ്ധതി എന്നിവ പുതുതലമുറക്കും നിക്ഷേപകർക്കും ധാരാളം അവസരങ്ങൾ നൽകുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു

ഫിലിപ്പീൻസ്-ഇന്ത്യ സാമ്പത്തിക സഹകരണത്തിന് വലിയ സാധ്യതകളെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.

മനില: ഇന്ത്യയും ഫിലിപ്പൈൻസും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.
ഫിലിപ്പീൻസ്-ഇന്ത്യ സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകൾ അനവധിയാണ്. ഇത് വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഫിലിപ്പീൻസ് ബിസിനസ് കോൺക്ലേവിലും നാലാം ഇന്ത്യ-ആസിയാൻ ബിസിനസ് ഉച്ചകോടിയിലും പങ്കെടുക്കാൻ ഫിലിപ്പിൻസിൽ എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി, ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമുകൾ, ഫിലിപ്പൈൻസിലെ 'ബിൽഡ്, ബിൽഡ്, ബിൽഡ്', പദ്ധതി എന്നിവ പുതുതലമുറക്കും നിക്ഷേപകർക്കും ധാരാളം അവസരങ്ങൾ നൽകുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വരുംവർഷങ്ങളിൽ 1.3 ട്രില്യൺ യുഎസ് ഡോളർ അടുത്ത ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ വികസിപ്പിക്കുന്നതിന് ഇന്ത്യ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ചർച്ചകൾ ഇത്തരം അവസരങ്ങളിൽ വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും 2025 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാൻ ലക്ഷ്യമിട്ടതായും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക, ബിസിനസ് അന്തരീക്ഷം മുമ്പെങ്ങുമില്ലാത്തവിധം ഒരു പരിവർത്തനത്തിന് വിധേയമാണ്. ഇന്ത്യയുടെ നിരന്തരമായ പരിഷ്കരണങ്ങൾ രാജ്യത്തിന്‍റെ വളർച്ചയും നിക്ഷേപവും വർദ്ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് മനിലയിലെത്തിയ രാഷ്ട്രപതി ഒക്ടോബർ 21ന് രാഷ്ട്രപതി ടോക്കിയോയിലേക്ക് പോകും. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ ആതിഥേയത്വം വഹിക്കുന്ന വിരുന്നിൽ പങ്കെടുക്കും.

Intro:Body:

Bharat

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.