ഗുവാഹത്തി: കാസിരംഗ ദേശീയോദ്യാനത്തിലെ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് നിർദേശം നൽകി അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ. പാർക്കിനോട് ചേർന്നുള്ള അഞ്ച് ജില്ലാ ഭരണകൂടങ്ങൾക്കാണ് അസം മുഖ്യമന്ത്രി ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. മൃഗങ്ങളെ വേട്ടയാടുന്നതും മൺസൂൺ വരാനിരിക്കുന്ന സാഹചര്യത്തിലുമാണ് മൃഗങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ട് വച്ചത്.
കൊവിഡിനെ തുടർന്ന് നഷ്‌ടം നേരിട്ട ടൂറിസം രംഗത്തെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ തീരുമാനിക്കണമെന്നും അധികൃതരോട് അദ്ദേഹം പറഞ്ഞു. മൺസൂണിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്