ബെംഗളൂരു: കൊവിഡ് ബാധയേറ്റു എന്നുഭയന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബിരുദാനന്തര ബിരുദ വിദ്യാർഥി ആത്മഹത്യ ചെയ്തു. എംടെക് വിദ്യാർഥി സന്ദീപ് കുമാറാണ് മരിച്ചത്.
തനിക്ക് കൊവിഡ് ബാധ ഉള്ളതായി സന്ദീപ് സംശയം പ്രകടിപ്പിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. കംപ്യൂട്ടേഷണൽ, ഡാറ്റാ സയൻസസ് വകുപ്പിൽ എംടെക് ബിരുദം നേടിയ വിദ്യാർഥിയാണ് സന്ദീപ്.
വിദ്യാർഥികളുടെയും അധ്യാപകരുടേയും ഉദ്യോഗസ്ഥരുടെയും മാനസിക ക്ഷേമം ഗൗരവതരമാണെന്നും അതിനാൽ അവർക്ക് എല്ലാ സൗകര്യങ്ങളും നൽകിയിട്ടുള്ളതായും കോളജ് അധികൃതർ വ്യക്തമാക്കി.
അതേസമയം കർണാടകയിൽ ഇതുവരെ 2.33 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 4,062 ആണ്. കൊവിഡ് ഭയം കാരണം നിരവധി പേർ ആത്മഹത്യ ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.