ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ ലോക്‌സഭാ പാർലമെന്‍റ് അംഗങ്ങളുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി യോഗത്തിൽ അധ്യക്ഷത വഹിക്കും. പാർലമെന്‍റ് സമ്മേളനത്തിൽ പാർട്ടി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.
അതേസമയം, കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിക്കും പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എസ്‌പിജി സുരക്ഷ നീക്കം ചെയ്‌തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.