ETV Bharat / bharat

സാമൂഹിക അകലം പാലിക്കാതെ ആര്‍ജെഡിയുടെ ഭക്ഷണവിതരണം

author img

By

Published : Jun 11, 2020, 8:20 PM IST

ലാലു പ്രസാദ് യാദവിന്‍റെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗരീബ് സമ്മാൻ ദിവസ് പരിപാടിയിലാണ് സാമൂഹിക അകലം പാലിക്കാതെ നിരവധി ആളുകൾ ഒത്തുകൂടിയത്.

Social distancing  Social distancing norms flouted  RJD  Garib Samman Diwas  Patna  ബിഹാറില്‍ സാമൂഹ്യ അകലം  ഭക്ഷണവിതരണ പരിപാടി  ആര്‍ജെഡി  രാഷ്ട്രീയ ജനതാദൾ പാര്‍ട്ടി  ലാലു പ്രസാദ് യാദവ്  തേജശ്വി യാദവ്
ബിഹാറില്‍ സാമൂഹ്യ അകലം പാലിക്കാതെ ആര്‍ജെഡിയുടെ ഭക്ഷണവിതരണ പരിപാടി

പട്‌ന: ബിഹാറിലെ പട്‌നയില്‍ സാമൂഹിക അകലം പാലിക്കാതെ രാഷ്ട്രീയ ജനതാദൾ പാര്‍ട്ടി ഭക്ഷണ വിതരണ പരിപാടി സംഘടിപ്പിച്ചു. പാര്‍ട്ടി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗരീബ് സമ്മാൻ ദിവസ് പരിപാടിയിലാണ് സാമൂഹിക അകലം പാലിക്കാതെ നിരവധി ആളുകൾ ഒത്തുകൂടിയത്. സംസ്ഥാനത്തെ 73,000 പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതായിരുന്നു പരിപാടി. കൊവിഡ് -19 വ്യാപന പശ്ചാത്തലത്തില്‍ നടന്ന പരിപാടിയായിരുന്നിട്ടും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ല. ഭൂരിഭാഗം ആളുകളും മാസ്‌ക് ധരിക്കാതെയാണ് എത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ കാണാൻ മകനും ആർജെഡി നേതാവുമായ തേജസ്വി യാദവ് എത്തിയിരുന്നു. പിതാവിന്‍റെ ജന്മദിനത്തിൽ കുറഞ്ഞത് 73,000 പാവപ്പെട്ട ആളുകൾക്കെങ്കിലും ഭക്ഷണം നൽകുമെന്നും പിതാവില്‍ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് അവരുടെ ആശങ്കകൾ അകറ്റാനായി പ്രവര്‍ത്തിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.