ETV Bharat / bharat

ബിഹാറിൽ രണ്ട് കോടി രൂപയുടെ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ - ശാസ്ത്ര സീമ ബാൽ 71 ബറ്റാലിയൻ

മുസാഫർപൂർ ജില്ലക്കാരനായ നീരജ് കുമാറാണ് പിടിയിലായത്

Motihari news  Bihar smuggler  Smuggler arrested  Narcotics smuggler  Morphine  Smuggler arrested with morphine  ബീഹാർ  മുസാഫർപൂർ ജില്ല  ശാസ്ത്ര സീമ ബാൽ 71 ബറ്റാലിയൻ  മയക്കുമരുന്ന്
ബീഹാറിൽ രണ്ട് കോടി രൂപയുടെ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
author img

By

Published : May 30, 2020, 12:39 PM IST

പട്ന: രണ്ട് കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ബീഹാറിൽ നിന്നും ഒരാളെ പിടികൂടി. വാഹന പരിശോധനക്കിടയിലാണ് പ്രതി നീരജ് കുമാർ പിടിയിലായത്. ഇയാൾ ഓടിച്ചിരുന്ന മഹീന്ദ്ര പിക്കപ്പ് വാനിൽ നിന്നും 800 ഗ്രാം ഓപിയേറ്റ് പിടികൂടിയതായി ശാസ്ത്ര സീമ ബാൽ 71 ബറ്റാലിയൻ കമാൻഡന്‍റ് ദേവ് ആനന്ദ് പറഞ്ഞു.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻ‌എച്ച് 28 ഹൈവേയിൽ ഇയാളുടെ വാഹനം തടഞ്ഞത്. ചോദ്യം ചെയ്യലിനിടെ പ്രതി മുസാഫർപൂർ ജില്ലക്കാരനാണെന്നും ഇന്തോ-നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള റക്‌സോൾ എന്ന സ്ഥലത്താണ് മയക്കുമരുന്ന് വിൽക്കുന്നതെന്നും പറഞ്ഞു. മയക്കുമരുന്ന് ആർക്കാണ് വിൽക്കുന്നതെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ലോക്കൽ പൊലീസിന് കൈമാറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.