കോട്ടയം: എല്ലാ മനുഷ്യരും ഹൃദയത്തിൽ നന്മയുള്ളവരാണെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഭീകരവാദികളുടെ മനസ്സില്‍ പോലും നന്മയുണ്ട്. യഥാര്‍ഥത്തില്‍ അവരുടെ മനസ്സിനെ ബാധിച്ചിരിക്കുന്ന രോഗമാണ് ഭീകരവാദം. ഇതാണ് അവരെ നീച പ്രവൃത്തികള്‍ ചെയ്യിക്കുന്നതെന്നും ജീവനകലയുടെ ആചാര്യന്‍ പറഞ്ഞു.
ഭീകരരെ ജയിലില്‍ അടയ്ക്കുന്നതിന് പകരം അവരുടെ രോഗാവസ്ഥയെ ചികിത്സിച്ച് ഭേദമാക്കുകയാണ് വേണ്ടതെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. കോട്ടയം പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള ഓര്‍ഡര്‍ ഓഫ് സെന്‍റ് ജോര്‍ജ് പുരസ്കാരം ശ്രീ ശ്രീ രവിശങ്കര്‍ ഏറ്റുവാങ്ങി. പുരസ്കാരവിതരണ ചടങ്ങ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.