ETV Bharat / bharat

എച്ച്ഐവി ബാധിതര്‍ക്ക്‌ തണലായി ഒഡീഷയിലെ ശ്രദ്ധ സഞ്ജീവനി ശിശു സംരക്ഷണ കേന്ദ്രം

author img

By

Published : Dec 1, 2019, 8:28 AM IST

Updated : Dec 1, 2019, 9:34 AM IST

2007 ഡിസംബര്‍ ഇരുപത്തിയൊന്നിനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഒഡീഷയില്‍ ശ്രദ്ധ സഞ്ജീവനി ശിശു സംരക്ഷണ കേന്ദ്രം ആരംഭിച്ചത്‌

'Shraddha Sanjivani', a ray of hope for HIV-affected in Odisha  ശ്രദ്ധ സഞ്ജീവനി ശിശു സംരക്ഷണ കേന്ദ്രം  ഒഡീഷയിലെ ശ്രദ്ധ സഞ്ജീവനി ശിശു സംരക്ഷണ കേന്ദ്രം  aids day  hope for hiv affected kids
എച്ച്ഐവി ബാധിതര്‍ക്ക്‌ പ്രതീക്ഷയായി ഒഡീഷയിലെ ശ്രദ്ധ സഞ്ജീവനി ശിശു സംരക്ഷണ കേന്ദ്രം

ഭുവനേശ്വര്‍ : എച്ച്ഐവിയെ സമൂഹത്തില്‍ അപമാനമായി കാണുന്ന സാഹചര്യത്തില്‍ ഒഡീഷയിലെ ശ്രദ്ധ സഞ്ജീവനി ശിശു സംരക്ഷണ കേന്ദ്രം എച്ച്ഐവി ബാധിച്ച കുട്ടികള്‍ക്കും കുടുംബത്തിലുള്ളവര്‍ക്ക് എച്ച്ഐവി ബാധിച്ച് അനാഥരായ കുട്ടികൾക്കും പ്രതീക്ഷയായി മാറുകയാണ്. 2007 ഡിസംബര്‍ ഇരുപത്തിയൊന്നിന് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്തതില്‍ ആരംഭിച്ച സ്ഥാപനം രോഗബാധിതരായ കുട്ടികൾക്ക്‌ വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുന്‍ നിരയില്‍ കൊണ്ട്‌ വരുന്നതില്‍ വലിയൊരു പങ്ക്‌ വഹിക്കുന്നുണ്ട്‌. സ്ഥാപനത്തിന്‍റെ ഭാഗമായി നടത്തിവരുന്ന പൊതുക്ഷേമ പരിപാടികൾ എന്‍പത്തിയഞ്ചോളം കുട്ടികളുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇതില്‍ പലരും ഐഐടികളില്‍ നിന്നും ബിരുദം നേടിയവരും ബിസിനസ്സുകാരുമുണ്ട്. സ്ഥാപനത്തിലെ രോഗബാധിതരായ കുട്ടികൾക്ക്‌ എല്ലാവിധ സൗകര്യങ്ങളും ഉറപ്പ്‌ വരുത്തുന്നുണ്ട്. കുട്ടികൾക്കായി വേണ്ട ഭക്ഷണം, യോഗ പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം, തയ്യല്‍ പരിശീലനം എന്നിവ ലഭ്യമാക്കുന്നുണ്ട്‌. പെൺകുട്ടികൾക്കായും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കായിക ഇനങ്ങളില്‍ പരിശീലനവും ആരോഗ്യ സംരക്ഷണപരമായ പ്രവര്‍ത്തനങ്ങളും കുട്ടികൾക്കായി നടത്തുന്നുണ്ട്.

Intro:Body:Conclusion:
Last Updated : Dec 1, 2019, 9:34 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.