ETV Bharat / bharat

മതേതരത്വത്തിന്‍റെ ഉയരങ്ങൾ കണ്ടുള്ള വിധിന്യായം - demolition of Babri Masjid

സർക്കാരുകൾ മതേതരത്വം പാലിക്കുകയും 1991 ലെ നിയമപ്രകാരം മതാരാധന നടത്തുന്ന സ്ഥലങ്ങൾ സംരക്ഷിക്കുകയും ചെയ്താൽ, വരും ദശകങ്ങളിൽ ജനാധിപത്യം നിലനിൽക്കുകയും, മൂന്നര പതിറ്റാണ്ടിലെ വിദ്വേഷ വികാരങ്ങൾ മാഞ്ഞുപോകുകയും ചെയ്യും

Secularism fly High  ayodhya verdict based round up  മതേതരത്വത്തിന്‍റെ ഉയരങ്ങൾ കണ്ടുള്ള വിധിന്യായം  അയോധ്യ വിധി  the highly sensitive Ayodhya issue  secularism gain strength  demolition of Babri Masjid  ബാബ്രി മസ്ജിദ് തകർത്തത് നിയമലംഘനം
Secularism fly High
author img

By

Published : Nov 27, 2019, 5:30 PM IST

അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിക്ക് ശേഷം മതേതരത്വം ശക്തി പ്രാപിക്കുമോ? അവിശ്വാസവും തെറ്റിദ്ധാരണയും നിറഞ്ഞ മൂന്ന് പതിറ്റാണ്ടിന്‍റെ ചരിത്രം ക്രമേണ മാഞ്ഞുപോകുമോ? മതപരമായ സ്ഥലങ്ങളെക്കുറിച്ച് കാലങ്ങളായി നിലനിൽക്കുന്ന സംഘട്ടനങ്ങളിൽ ഇടപെടാതെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ദിശ മാറ്റുമോ?

സുപ്രീം കോടതി വിധിന്യായത്തിനുശേഷവും ഇരുവശത്തുനിന്നും അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ ആളുകളുടെ മനസ്സിൽ ഉയർന്നുവരുന്ന ചോദ്യങ്ങളാണിവ.

1,110 പേജുകൾ നീണ്ട വിധിന്യായത്തിൽ ഉന്നത കോടതി മതേതരത്വത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ പരാമർശിച്ചിരുന്നു. ഇത് നിരവധി ചോദ്യങ്ങൾക്കുള്ള മറുപടികൾ വ്യക്തമാക്കിയതിനാൽ ഭാവിയിൽ മതപരമായ സ്ഥലങ്ങളെക്കുറിച്ച് തർക്കങ്ങൾ ഉണ്ടാകില്ലയെന്ന് പ്രതീക്ഷിക്കാം.

ബാബ്രി മസ്ജിദ് തകർത്തത് നിയമലംഘനമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. 450 വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച ഈ ആരാധനാലയത്തിൽ നിന്ന് മുസ്‌ലിംകളെ ബലമായി ഒഴിപ്പിക്കുന്നതായി ഈ പ്രവൃത്തി വിലയിരുത്തി. തുല്യനീതിക്ക് വിധേയരായ ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്ത്, അത്തരമൊരു പ്രവൃത്തി ന്യായമായ ഒന്നല്ല. ഇതേ കാരണത്താൽ, അവർക്ക് ബദൽ ഭൂമി നൽകിയില്ലെങ്കിൽ നീതി നടപ്പാക്കാൻ കഴിയില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.

മതേതരത്വത്തെ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് അവകാശപ്പെടുന്ന ഒരു ജനവിഭാഗം രാജ്യത്ത് ഉണ്ട്. 1920 മുതൽ ഈ വിചിത്രമായ വാദം നിലനിൽക്കുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ഈ ആശയം ശക്തിപ്പെട്ടു. ഭരണഘടന അനുസരിച്ച് ജീവിക്കുന്നത് പര്യാപ്തമല്ലെന്ന് ചിലർ വിശ്വസിക്കുന്നു. തലമുറകൾ പഴക്കമുള്ള സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാതെ ദേശീയത സ്ഥാപിക്കാനാവില്ലെന്ന് കരുതുന്ന ബുദ്ധിജീവികൾക്കും ക്ഷാമമില്ല. എന്നാൽ സ്വന്തം രാഷ്ട്രത്തെ പ്രവർത്തന മേഖലയോ ആരാധനാലയമോ ആയി കാണാനും കഴിയാത്തവർക്ക് ഒരിക്കലും ദേശീയ സംസ്കാരത്തിന്‍റെ ഭാഗമാകാൻ കഴിയില്ല.

രാമജന്മഭൂമി-ബാബ്രി മസ്ജിദ് തർക്കത്തിനുശേഷം മതേതരത്വം എന്ന ആശയത്തെക്കുറിച്ച് വ്യാപകമായ ചർച്ചകൾ നടന്നു. കപട മതേതരത്വം എന്ന വാക്ക് രാഷ്ട്രീയത്തിൽ വളരെയധികം പ്രശസ്തി നേടി. 2.77 ഏക്കർ തർക്ക ഭൂമിയിൽ തീരുമാനമെടുക്കാൻ വിശ്വാസങ്ങൾ മാത്രം പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ പലയിടത്തും വ്യക്തമാക്കി. മതേതരത്വം, തുല്യനീതി, ശരിയായ തെളിവുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് വിധി. ക്ഷേത്ര-പള്ളി സംഘർഷം രാജ്യത്തെ രാഷ്ട്രീയമായി വിറപ്പിക്കുക മാത്രമല്ല മതേതരത്വത്തെ ഉയർച്ച താഴ്ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു.

ഇത് കണക്കിലെടുത്ത് മതേതരത്വത്തെക്കുറിച്ച് ആഴത്തിലുള്ള വിശദീകരണം സുപ്രീം കോടതി നൽകി. മതേതരത്വത്തെ വ്യക്തിപരമായ തിരഞ്ഞെടുപ്പായോ പ്രത്യയശാസ്ത്രമായോ കോടതി പരിഗണിച്ചില്ല. മതപരമായ സഹിഷ്ണുത മതേതരത്വത്തിന്‍റെ ആത്മാവാണെന്നും അത് ഭരണഘടനാ ചട്ടക്കൂടിന്‍റെ ഭാഗമാണെന്നും അതിൽ വ്യക്തമാക്കി. മതേതരത്വം ഭരണഘടനയുടെ ലംഘിക്കാനാവാത്ത ഭാഗമാണെന്നും വിധിയിൽ പറയുന്നു. ജുഡീഷ്യറിയും സർക്കാരും പൗരന്മാരും മതേതരത്വത്തിന് അനുസൃതമായി പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ബോംമൈ കേസ് ഹിയറിംഗിനിടെ ജസ്റ്റിസ് ജീവൻ റെഡ്ഡി മതേതരത്വത്തിന് വ്യക്തമായ നിർവചനം നൽകി. മതപരമായ സംഘട്ടനം നിലനിൽക്കുന്ന സമയത്ത് നിഷ്പക്ഷ നിലപാട് മതേതരത്വമായി കണക്കാക്കില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. അയോദ്ധ്യ വിധിന്യായത്തിൽ, മതനിരപേക്ഷതയാണ് നാം ലക്ഷ്യമിടേണ്ട ഏറ്റവും ഉയർന്ന ലക്ഷ്യമെന്നും അത് ഇന്ത്യൻ ഭരണഘടനയുടെ അഭേദ്യമായ ഭാഗമാണെന്നുമുള്ള ജീവൻ റെഡ്ഡിയുടെ വാക്കുകൾ നീതിപീഠം ഓർമ്മിപ്പിച്ചു.

മതപരമായ ആരാധനാലയങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ ഉണ്ടാകുന്നത് തടയാൻ, പ്ലേസസ് ഔഫ് വർഷിപ്പ് ആക്ട് 1991 സുപ്രീംകോടതി നിരവധി തവണ പരാമർശിച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 15 വരെ നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയം പരിവർത്തനം ചെയ്യുന്നത് നിരോധിക്കുന്നതിനാണ് ഈ നിയമം. മറ്റ് മതങ്ങൾ തങ്ങളുടെ ആരാധനാലയം അതിക്രമിച്ചു കടന്നതായി പ്രഖ്യാപിച്ച് പ്രതികാരം തേടാൻ ആരെങ്കിലും ശ്രമിച്ചാൽ, ഈ നിയമപ്രകാരം ശിക്ഷാർഹമാണ്.

ആരാധനാലയങ്ങൾ പരിവർത്തനം ചെയ്യാൻ ആവശ്യപ്പെടുന്ന കേസുകൾ ഏറ്റെടുക്കുന്നത് ഈ നിയമം നിയന്ത്രിച്ചിരിക്കുന്നു. എന്നാൽ അയോദ്ധ്യ കേസ് ഈ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. മതേതരത്വം സംരക്ഷിക്കുന്നതിനാണ് ഈ നിയമം നിർമ്മിച്ചതെന്നും ആരും അത് ലംഘിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. ഭൂരിപക്ഷമോ ന്യൂനപക്ഷ വിഭാഗമോ ആകട്ടെ, ഭൂമിയുടെ ശരിയായ ഉടമസ്ഥാവകാശം തീരുമാനിക്കാൻ വിശ്വാസത്തിന് കഴിയില്ല.

നിയമങ്ങളും നിർദ്ദേശങ്ങളും പാലിച്ചതിന് ശേഷമാണ് ശരിയായ നിഗമനത്തിലെത്തിയതെന്ന് സുപ്രീംകോടതി പറഞ്ഞു. വിശ്വാസം അടിസ്ഥാനമാക്കി വിധി പറയരുതെന്ന് മുസ്ലീം പാർട്ടി അഭിഭാഷകർക്ക് പുറമേ നിരവധി ബുദ്ധിജീവികളും കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന കണക്കിലെടുത്ത്, കോടതി വിധിന്യായത്തിന്‍റെ അടിസ്ഥാനം സാധ്യമാകുന്നിടത്തെല്ലാം വിശദീകരിച്ചു.

ബാബറി മസ്ജിദിന്‍റെ പാരമ്പര്യം കോടതി തള്ളിയില്ല. 1949 ഡിസംബറിൽ പള്ളി സമുച്ചയത്തിൽ ഹിന്ദുദേവത സ്ഥാപിക്കുന്നതിനെ നിഷേധിച്ചില്ല. 1949 ഡിസംബർ 16 വരെ മുസ്ലീങ്ങൾ അവിടെ പ്രാർത്ഥിച്ചുവെന്ന വസ്തുത ഇത് അംഗീകരിച്ചു. ഹിന്ദു ദേവതകളെ പ്രതിഷ്ഠിച്ചതിന് ശേഷമാണ് പ്രാർത്ഥനകൾ നിർത്തിയതെന്നും വിധിയിൽ പരാമർശിച്ചു. എന്നാൽ 1857 ന് മുമ്പ് ഈ പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് തെളിയിക്കാൻ മുസ്ലിം പാർട്ടിക്ക് കഴിഞ്ഞില്ല.

1856 ൽ അവധ് ഭരണകൂടം ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. 1857 ന് മുമ്പുതന്നെ ഹിന്ദുക്കൾ നടത്തിയ പ്രാർത്ഥനയുടെ തെളിവുകൾ ഉണ്ടെന്ന് കോടതി പറഞ്ഞു. ഹിന്ദു-മുസ്‌ലിം സംഘർഷം ഒഴിവാക്കാൻ ഭൂമിയുടെ മധ്യഭാഗത്തായി 1857 ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഒരു മതിൽ പണിതിട്ടുണ്ട്. സ്ഥലത്തിന്‍റെ മറ്റേ പകുതിയിലും അവർ പ്രാർത്ഥന നടത്തിയിരുന്നു. പ്രധാന താഴികക്കുടം ക്ഷേത്ര ശ്രീകോവിലാണെന്ന് വിശ്വസിച്ച് അവർ നിരവധി തവണ അവിടെ പോയിരുന്നു.

1877 ൽ ഹിന്ദുക്കളുടെ ആവശ്യപ്രകാരം ഭൂമിയുടെ മറ്റേ ഭാഗത്തേക്ക് രണ്ടാമത്തെ പ്രവേശന കവാടം സൃഷ്ടിച്ചു. രാമ നവമി, കാർത്തിക പൗർണമി തുടങ്ങിയ അവസരങ്ങളിൽ ധാരാളം ഭക്തർ ഇവിടെ വന്നിരുന്നു. ഹിന്ദു, മുസ്ലീം പാർട്ടികളിൽ നിന്നുള്ള സാക്ഷികൾ ഈ പ്രസ്താവനകൾ സ്ഥിരീകരിച്ചു. വിദേശ യാത്രക്കാർ നൽകുന്ന വിവരങ്ങളിൽ നിന്നും ഇത് വ്യക്തമാണ്. സർക്കാർ ഗസറ്റുകളും പ്രസ്താവന സ്ഥിരീകരിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹിന്ദുമത പുരാവസ്തുക്കൾ പള്ളിക്കടിയിൽ ഉണ്ടെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) റിപ്പോർട്ട് വെളിപ്പെടുത്തി. ഈ അവശിഷ്ടങ്ങളിലാണ് പള്ളിയുടെ അടിസ്ഥാനം സ്ഥാപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

എ.എസ്.ഐ റിപ്പോർട്ട് വെളിപ്പെടുത്തിയ ചില പ്രധാന കാര്യങ്ങൾ സുപ്രീംകോടതി ഓർമ്മിപ്പെടുത്തി. താഴെ ഒരു ഹിന്ദു ക്ഷേത്രത്തിന്‍റെ പുരാവസ്തുക്കൾ ഉണ്ടായിരുന്നുവെങ്കിലും ക്ഷേത്രം നശിപ്പിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു പള്ളി പണിയുന്നതിനായി ക്ഷേത്രം നശിപ്പിക്കപ്പെട്ടുവോ എന്ന് ചോദ്യത്തിന് അത് ഉത്തരം നൽകിയില്ല. പതിനാറാം നൂറ്റാണ്ടിലാണ് പള്ളി പണിതത്. ഇതിനിടയിൽ 4 നൂറ്റാണ്ടുകളുടെ ഇടവേളയുണ്ട്.

ആ 400 വർഷത്തിനിടയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഒരു വിവരവും എ.എസ്.ഐ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഹിന്ദുമത ചിഹ്നങ്ങളുള്ള പുരാവസ്തുക്കൾ പള്ളി ഉപയോഗിച്ചിരുന്നുവോ എന്നതിനും വ്യക്തതയില്ല. പള്ളി നിർമാണത്തിൽ കരിങ്കല്ലുകൾ ഉപയോഗിച്ചിരുന്നുവെങ്കിലും അവ മുമ്പത്തെ ഹിന്ദു ക്ഷേത്രത്തിൽ പെട്ടതാണോ എന്ന് പരാമർശിച്ചിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഒരുവശത്ത്, 1857 ന് മുമ്പ് ഹിന്ദുക്കൾ നടത്തിയ ആരാധനയുടെ തെളിവുകളും രാമ ജന്മഭൂമി എന്ന സ്ഥലത്തെ പരിഗണിച്ച നിരവധി സംഭവങ്ങളും സുപ്രീം കോടതി കണക്കിലെടുക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തു. മറുവശത്ത്, മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്താൻ കോടതി ആഗ്രഹിക്കുന്നില്ല. പള്ളി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഉന്നത കോടതി നടത്തിയ പ്രസ്താവനകൾ ഇതിന് മതിയായ തെളിവാണ്.

സുപ്രീംകോടതി പ്രതീക്ഷിച്ചതുപോലെ സർക്കാരുകൾ മതേതരത്വം പാലിക്കുകയും 1991 ലെ നിയമപ്രകാരം മതാരാധന നടത്തുന്ന സ്ഥലങ്ങൾ സംരക്ഷിക്കുകയും ചെയ്താൽ, വരും ദശകങ്ങളിൽ ജനാധിപത്യം നിലനിൽക്കുകയും, മൂന്നര പതിറ്റാണ്ടിലെ വിദ്വേഷ വികാരങ്ങൾ മാഞ്ഞുപോകുകയും ചെയ്യും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.