ETV Bharat / bharat

ഭീമ-കൊറെഗാവ് കേസ്; എൻ‌ഐ‌എയ്ക്ക് കൈമാറിയത് ശരിയായ തീരുമാനമെന്ന് ഫഡ്‌നാവിസ്

author img

By

Published : Jan 25, 2020, 12:16 PM IST

ഭീമ-കൊറേഗാവ് കേസിന്‍റെ അന്വേഷണം സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കേന്ദ്രസർക്കാർ കൈമാറിയത്

Devendra Fadnavis  NIA  Central government  Bhima-Koregaon case  UPA  Lok Sabha  BJP  ഭീമ-കൊറെഗാവ് കേസ്  Right decision by centre to hand over Bhima-Koregaon case to NIA  ഫഡ്‌നാവിസ്
ഫഡ്‌നാവിസ്

നാഗ്പൂർ: ഭീമ-കൊറെഗാവ് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉചിതമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
ഇത് ശരിയായ തീരുമാനമാണ്, കാരണം ഈ കേസ് മഹാരാഷ്ട്രയിൽ മാത്രം ഒതുങ്ങുന്നില്ല. ഇത് രാജ്യമെമ്പാടും വ്യാപിച്ചതാണ്. കേന്ദ്രസർക്കാർ ശരിയായ നടപടി സ്വീകരിച്ചതെന്നും ഇത് നഗരങ്ങളിലെ നക്സലുകളെ തുറന്നുകാട്ടുമെന്നും ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.
യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) അധികാരത്തിലിരുന്നപ്പോൾ നഗരങ്ങളിലെ നക്സൽ സംഘടനകളെ ഇല്ലാതാക്കുമെന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ അവർ ഇന്ന് നക്സലുകളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീമ-കൊറെഗാവ് കേസ്; എൻ‌ഐ‌എയ്ക്ക് കൈമാറിയത് ശരിയായ തീരുമാനമെന്ന് ഫഡ്‌നാവിസ്
എന്നാൽ ഭീമ-കൊറെഗാവ് കേസ് എൻ‌ഐ‌എ ഏറ്റെടുക്കുന്നത് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. കേസ് അധികാരപരിധിയിൽ വരുന്നതാണെന്ന് കണ്ടെത്താൻ എൻഐഎയ്ക്ക് രണ്ട് വർഷം വേണ്ടി വന്നത് എന്ത്കൊണ്ടാണെന്നും സാവന്ത് കൂട്ടിചേർത്തു. ഭീമ-കൊറേഗാവ് കേസിന്‍റെ അന്വേഷണം സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കേന്ദ്രസർക്കാർ കൈമാറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.