മുംബൈ: മഹാരാഷ്‌ട്രയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ നവംബര്‍ 23 ന് ആരംഭിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ശുപാര്‍ശ.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ക്ക് പകരം 10,12 ക്ലാസുകളിലെ പരീക്ഷ മെയ് മാസം നടത്താനും ശുപാര്‍ശ സമര്‍പ്പിച്ചതായി മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗയ്‌ക്ക്‌വാദ് വ്യക്തമാക്കി. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ മഴ കാരണം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളിലെത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.