ETV Bharat / bharat

തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ്; ജയത്തിന് പിന്നില്‍ സര്‍ക്കാരിന്‍റെ മികച്ച ഭരണമെന്ന് ടിആര്‍എസ്

സംസ്ഥാനത്ത് കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാനാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റും മന്ത്രിയുമായ കെ.ടി രാമറാവു ഇടിവി ഭാരതിനോട്

KT Rama Rao  Exclusive Interview  Telangana Municipal Polls  Telangana Rashtra Samiti  Verghese Abraham  TRS Bhavan  കെ.ടി രാമറാവു ടി.ആര്‍.എസ്  തെലങ്കാന രാഷ്ട്ര സമിതി  മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് തെലങ്കാന  ടിആര്‍എസ് വര്‍ക്കിങ് പ്രസിഡന്‍റ്  തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ്  കെ.ടി രാമറാവു ടി ആര്‍ എസ്  മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു
കെ.ടി രാമറാവു
author img

By

Published : Jan 25, 2020, 4:13 PM IST

ഹൈദരാബാദ്: തെലങ്കാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന്‍റെ മികച്ച നേട്ടത്തിന് കാരണം മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ ജനക്ഷേമ നയങ്ങളും വികസന പദ്ധതികളുമാണെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റും മന്ത്രിയുമായ കെ.ടി രാമറാവു. പാര്‍ട്ടിയുടെ വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെട്ടതാണ് ജയത്തിലേക്ക് നയിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പിലെ ടിആര്‍എസിന്‍റെ ജയത്തിന് പിന്നില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് കെ ടി രാമറാവു

കോര്‍പ്പറേഷനുകളേയും മുന്‍സിപ്പാലിറ്റികളേയും ജനസൗഹൃദമാക്കുന്നതാണ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തദ്ദേശ നിയമം. കെട്ടിടാനുമതിക്കായി സ്വയം സാക്ഷ്യപത്രമെന്ന സര്‍ക്കാര്‍ തീരുമാനം സുതാര്യതക്ക് പ്രാധാന്യം നല്‍കും. വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറി പാര്‍ട്ടിയുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തകള്‍ രാമറാവു നിഷേധിച്ചു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം നേടിയതിന് പിന്നാലെ ടി.ആര്‍.എസ് ആസ്ഥാനമായ ബെഞ്ചാര ഹില്‍സില്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനങ്ങള്‍ തുടരുകയാണ്.

Intro:Body:

KTR

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.